'ആരാണ് ഷാരൂഖ് ഖാന്‍'; പഠാന്‍ സിനിമക്കെതിരായ പ്രതിഷേധത്തിനിടെ അസം മുഖ്യമന്ത്രി


ഹിമാന്ത ബിശ്വ ശർമ, ഷാരൂഖ് ഖാൻ | ഫോട്ടോ: PTI

ഗുവാഹത്തി: പഠാന്‍ സിനിമക്കെതിരെയുള്ള വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ ആരാണ് ഷാരൂഖ് ഖാന്‍ എന്ന ചോദ്യവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അസമിലെ നരേംഗിയില്‍ പഠാന്‍ പ്രദര്‍ശനത്തിനെത്തുന്ന തിയേറ്ററിനു മുന്നില്‍ ബജ്റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ വലിച്ചു കീറുകയും കത്തിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമങ്ങളോടായിരുന്നു ഹിമന്തയുടെ പ്രതികരണം. 'ആരാണ് ഷാരൂഖ് ഖാന്‍, അദ്ദേഹത്തെ കുറിച്ചോ പഠാന്‍ എന്ന സിനിമയെ കുറിച്ചോ എനിക്കറിയില്ല'- ഹിമന്ത പറഞ്ഞു.

"ബോളിവുഡിലെ പലരും എന്നെ വിളിക്കാറുണ്ടെങ്കിലും ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ ഷാരൂഖ് ഖാന്‍ എന്നെ വിളിച്ച് സംസാരിച്ചിട്ടില്ല. ഇതിനെ പറ്റി അദ്ദേഹം എന്നോട് സംസാരിക്കുകയാണെങ്കില്‍ വിഷയത്തില്‍ ഇടപെടാം. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ വേണ്ട നടപടികളും സ്വീകരിക്കും", മുഖ്യമന്ത്രി വ്യക്തമാക്കി.

പഠാനിലെ ഗാനരംഗത്തില്‍ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനിയുടെ പേരിലാണ്‌ വിശ്വ ഹിന്ദു പരിഷത് നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ സിനിമക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്‌. ചിത്രത്തിലെ ചില രംഗങ്ങളില്‍ മാറ്റം വരുത്തണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.

Content Highlights: shah rukh khan, assam chief minister himanta sarma, pathaan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

വഴിയിൽ വീണ ആണവ വസ്തു എവിടെ? ഓസ്ട്രേലിയയിൽ അതിജാ​ഗ്രത 

Jan 31, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023

Most Commented