ലഖ്‌നൗ : കോട്ടയിലെ ശിശുമരണങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് സമാജ് വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. കോട്ടയിലെ ശിശുമരണങ്ങളില്‍ അസ്വസ്ഥനായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എപ്പോഴാണ് ഗൊരഖ്പൂരിലെ കുട്ടികളുടെ മരണത്തില്‍ ആകുലപ്പെടുകയെന്ന് അദ്ദേഹം ചോദിച്ചു. 

ഗൊരഖ്പൂരില്‍ കഴിഞ്ഞ 12 മാസത്തിനിടയില്‍ ആയിരക്കണിക്കിന് കുട്ടികള്‍ മരിച്ചതിന് ആരാണ് ഉത്തരവാദി. എന്തുകൊണ്ടാണ് തെറ്റായ മരുന്നുകള്‍ നല്‍കുന്നത്. ഇതിനെല്ലാം ആര് ഉത്തരം നല്‍കും?  അദ്ദേഹം ചോദിച്ചു. 

ഗൊരഖ്പൂരില്‍ എന്‍സെഫലൈറ്റിസ് ബാധിച്ച കുട്ടികള്‍ക്ക് നല്‍കിയത് തെറ്റായ മരുന്നാണ്. അതുകൊണ്ട് അവര്‍ എന്‍സെഫലൈറ്റിസ് കാരണമാണ് മരിച്ചതെന്ന സത്യം പുറത്തുവന്നില്ല. മരിച്ച കുട്ടികളുടെ പേരുവിവരങ്ങള്‍ ഉടന്‍ പ്രസിദ്ധപ്പെടുത്തുമെന്നും അഖിലേഷ് പറഞ്ഞു. 

കോട്ടയിലെ ശിശുമരണങ്ങളില്‍ ബിജെപി -കോണ്‍ഗ്രസ് രാഷ്ട്രീയ പോര് തുടരുന്നതിനിടെയാണ് യോഗിക്കെതിരെയുള്ള അഖിലേഷിന്റെ ഒളിയമ്പ്.

Content Highlights: Who is responsible for the child deaths in Gorakhpur