കെ. താരക രാമ റാവു, ശശി തരൂർ| Photo: facebook.com|KTRTRS, Mathrubhumi
ഹൈദരാബാദ്: കോവിഡ് 19 മരുന്നുകള്‍ക്ക് കടിച്ചാല്‍പ്പൊട്ടാത്ത പേരുകള്‍ നല്‍കിയതില്‍ ശശി തരൂരിന് എന്തെങ്കിലും വിധത്തില്‍ പങ്കുണ്ടോയെന്ന സംശയവുമായി തെലങ്കാന മന്ത്രി കെ. താരക രാമ രാവു.
പൊസകൊനാസോള്‍, ക്രെസെംബ, ടോസിലുമാബ്, ഫ്ളാവിപിരാവിർ റെംഡിസിവിര്‍ തുടങ്ങിയ മരുന്നുകളുടെ പേരുകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു കെ.ടി.ആര്. എന്നറിയപ്പെടുന്ന താരക രാമ റാവുവിന്റെ തമാശനിറഞ്ഞ ചോദ്യം. ആരാണ് ഈ മരുന്നുകള്‍ക്ക് ഉച്ചരിക്കാന്‍ പ്രയാസമുള്ള പേരുകള്‍ നല്‍കിയതെന്നും ഇതിനു പിന്നില്‍ സത്യമായും ശശി തരൂരിന് റോള്‍ ഉണ്ടെന്ന് ഞാന്‍ സംശയിക്കുന്നെന്നും കെ.ടി.ആര്. ട്വീറ്റ് ചെയ്തു.
കെ.ടി.ആറിന്റെ സംശയത്തിന് തനതുശൈലിയില്‍ മറുപടിയുമായി ഉടന്‍ ശശി തരൂര്‍ രംഗത്തെത്തി. ഞാന്‍ തെറ്റുകാരനല്ല. എങ്ങനെ നിങ്ങള്‍ക്ക് ഇങ്ങനെയുള്ള ഫ്ളോക്സിനോസിനിഹിലിപിലിഫിക്കേഷനുകള്‍(ഒന്നുമല്ലാത്ത കാര്യങ്ങള്‍) രസിക്കാന്‍ കഴിയുന്നു. കൊറോണില്‍, കൊറോസീറോ... എന്തിന്...! ഗോ കൊറോണ ഗോ എന്നൊക്കെ ഞാന്‍ അവയ്ക്ക് പേരിടുകയുള്ളൂ. പക്ഷെ, ഫാര്‍മസിസ്റ്റുകള്‍ മികച്ച പ്രൊക്രൂസ്റ്റിയന്മാരാണ്(ഇരകളെ വലിച്ചുനീട്ടിയും മുറിച്ചുമാറ്റിയും പീഡിപ്പിക്കുന്ന കഥാപാത്രം).- എന്നായിരുന്നു തരൂരിന്റെ മറുപടി.
content highlights: who gives unpronounceable names to covid medicines asks telengana minister, shashi tharoor reply
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..