കോവിഡ് പ്രതിരോധം: പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടനാ മേധാവി


ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസും പ്രധാനമന്ത്രി നരേന്ദ്രമോദിയും

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ്. ലോകാരോഗ്യസംഘടന നേതൃത്വം നൽകുന്ന ആഗോള വാക്സിൻ പൂളായ കോവാക്സിനോടുളള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയ്ക്കാണ് നന്ദി അറിയിച്ചിരിക്കുന്നത്. ആഗോള ആരോഗ്യമേഖലയിലും ആരോഗ്യപരിരക്ഷയിലും ഇന്ത്യ വഹിക്കുന്ന പ്രധാന പങ്കിനെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ നല്ല ഒരു ഫോൺ സംഭാഷണമാണ് നടന്നതെന്ന് ടെഡ്രോസ് പറഞ്ഞു.'കോവാക്സിനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് ഞാൻ നന്ദി പറഞ്ഞു. ലോകത്തെ സംബന്ധിച്ചിടത്തോളം വളരെ അപ്രതീക്ഷിതമായ വെല്ലുവിളിയാണ് മഹാമാരി. അതവസാനിപ്പിക്കുന്നതിനായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു.' ടെഡ്രോസ് ട്വീറ്റ് ചെയ്തു.

'ലോകാരോഗ്യ സംഘടന ഡയറക്ടറുമായി വളരെ മികച്ച സംഭാഷണമാണ് നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞു. ലോകാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ വിശാലമായ സാധ്യതകളെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. കോവിഡ് 19നെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പിന്തുണ ഞാൻ അദ്ദേഹത്തിന് ഉറപ്പുനൽകിയിട്ടുണ്ട്.'പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഫോൺ സംഭാഷണത്തിൽ കോവിഡിനെതിരായ ആഗോള പ്രതിരോധത്തിൽ ലോകാരോഗ്യസംഘടനയുടെ പങ്കിനെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു.

ഇന്ത്യയുടെ ആയുഷ്മാൻ ഭാരത്, ക്ഷയരോഗ നിർമാർജന പദ്ധതികൾ എന്നിവയെ ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഭിനന്ദിച്ചു.

Content Highlights:WHO chief thanks PM Modi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented