ബഹിരാകാശരംഗം ഇന്ന് യുവാക്കള്‍ക്കും സ്വകാര്യമേഖലയ്ക്കും തുറന്നിട്ടിരിക്കുന്നു; മന്‍ കി ബാത്തില്‍ മോദി


നേരത്തെ ഇന്ത്യയിലെ ബഹിരാകാശ മേഖല സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിധിയില്‍ ഒതുങ്ങിയിരുന്നു. ഇപ്പോള്‍ ബഹിരാകാശ മേഖല രാജ്യത്തെ യുവാക്കള്‍ക്കും സ്വകാര്യ മേഖലയ്ക്കും തുറന്നട്ടിരിക്കുകയാണ്. വിപ്ലവകരമായ മാറ്റമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി |ഫോട്ടോ:ANI

ന്യൂഡല്‍ഹി: ഒരു കാലത്ത് സാങ്കേതിക വിദ്യ നിഷേധിക്കപ്പെട്ട ഇന്ത്യ ഇന്ന് ബഹിരാകാശ മേഖലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് ലോകത്തെ ആശ്ചര്യപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഎസ്ആര്‍ഒയുടെ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) ഏറ്റവും പുതിയ വിക്ഷേപണത്തിലൂടെ ആഗോള വാണിജ്യ വിപണിയില്‍ ഇന്ത്യ ശക്തമായ സാന്നിധ്യമായി ഉയര്‍ന്നു. ഇന്ത്യയുടെ ഇന്നത്തെ നേട്ടങ്ങള്‍ കണ്ട് ലോകം ആശ്ചര്യപ്പെടുകയാണ്. നമ്മുടെ രാജ്യം സൗരോര്‍ജ്ജ മേഖലയിലും ബഹിരാകാശ മേഖലയിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മന്‍കി ബാതിന്റെ 94-ാം എഡിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.

'നിങ്ങളോട് സംസാരിക്കുമ്പോള്‍, ഇന്ത്യക്ക് ക്രയോജനിക് റോക്കറ്റ് സാങ്കേതികവിദ്യ നിഷേധിക്കപ്പെട്ട സമയത്തെക്കുറിച്ച് ഞാന്‍ ഓര്‍ക്കുന്നു. ഇതിനുശേഷം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ തദ്ദേശീയമായി സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുക മാത്രമല്ല, ഡസന്‍ കണക്കിന് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് അയക്കുകയും ചെയ്തു' പ്രധാനമന്ത്രി പറഞ്ഞു.നേരത്തെ ഇന്ത്യയിലെ ബഹിരാകാശ മേഖല സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിധിയില്‍ ഒതുങ്ങിയിരുന്നു. ഇപ്പോള്‍ ബഹിരാകാശ മേഖല രാജ്യത്തെ യുവാക്കള്‍ക്കും സ്വകാര്യ മേഖലയ്ക്കും തുറന്നട്ടിരിക്കുകയാണ്. വിപ്ലവകരമായ മാറ്റമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. ഇന്ത്യന്‍ വ്യവസായങ്ങളും സ്റ്റാര്‍ട്ടപ്പുകളും ഈ രംഗത്ത് പുതിയ കണ്ടുപിടുത്തങ്ങളും പുതിയ സാങ്കേതികവിദ്യകളും കൊണ്ടുവരുന്നതിലുള്ള തിരക്കിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു

ഇന്ത്യ ഇന്ന് അതിന്റെ പരമ്പരാഗത അനുഭവങ്ങളെ ആധുനിക ശാസ്ത്രവുമായി സംയോജിപ്പിക്കുന്നു, അതുകൊണ്ടാണ് ഇന്ന് സൗരോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായി നാം മാറിയതെന്നും മന്‍ കി ബാതില്‍ പ്രധാനമന്ത്രി പറഞ്ഞു.

'നമ്മുടെ രാജ്യത്തെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവിതത്തെ സൗരോര്‍ജ്ജം എങ്ങനെ മാറ്റിമറിക്കുന്നു എന്നതും പഠനവിഷയമാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നിങ്ങള്‍ കേട്ടുകാണും ഗുജറാത്തിലെ മൊദേരയിലുള്ള രാജ്യത്തെ ആദ്യ സൗരോര്‍ജ ഗ്രാമത്തെ കുറിച്ച്. ഇവിടുത്തെ മിക്ക വീടുകളും സൗരോര്‍ജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഇവിടുത്തെ പല വീടുകളിലും മാസാവസാനം കറണ്ട് ബില്ല് ലഭിക്കുന്നില്ല, പകരം, വൈദ്യുതിയില്‍ നിന്നുള്ള വരുമാനത്തിന്റെ ചെക്കാണ് അവര്‍ക്ക് കിട്ടുന്നത്' പ്രധാനമന്ത്രി മോദി പറഞ്ഞു.

Content Highlights: 'When India was denied space tech-pm modi Mann Ki Baat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented