കാളയേയും പോത്തിനെയും കൊല്ലാമെങ്കില്‍ പശുക്കളെ കൊല്ലുന്നതിലെന്താണ് തെറ്റ്?- കർണാടക മന്ത്രി വെങ്കിടേഷ്


1 min read
Read later
Print
Share

കെ. വെങ്കടേഷ്, സിദ്ധരാമയ്യ | ഫോട്ടോ: Screengrab, ANI

ബെംഗളൂരു: കര്‍ണാടകയില്‍ ഗോവധ നിരോധന നിയമം പിന്‍വലിച്ചേക്കുമെന്ന സൂചന നൽകി സിദ്ധരാമയ്യ സര്‍ക്കാര്‍. പ്രായാധിക്യമേറിയ പശുക്കളെ സംരക്ഷിക്കുന്നത് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അവയെ കൊല്ലുന്നതില്‍ എന്താണ് തെറ്റെന്നും കര്‍ണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. വെങ്കടേഷ് ചോദിച്ചു. കാളകളേയും പോത്തുകളേയും കൊല്ലാമെങ്കില്‍ പശുക്കളെ എന്തുകൊണ്ട് കൊന്നൂടായെന്നും അദ്ദേഹം ചോദിച്ചു.

പ്രായമായ പശുക്കളെ സംരക്ഷിക്കുന്നതും ചത്തു പോയവയെ ഉപേക്ഷിക്കുന്നതും കര്‍ഷകര്‍ക്ക് വലിയ തലവേദനയാണ്. കാളയേയും പോത്തിനേയും കൊല്ലാമെങ്കില്‍ പശുവിനെ എന്തു കൊണ്ട് കൊന്നു കൂടാ. ഗോവധ നിരോധന നിയമം പരിഷ്‌കരിക്കുന്നതുകൊണ്ട് ഏറ്റവും ഉപകാരമുണ്ടാകുക കര്‍ഷകര്‍ക്കായിരിക്കും, കെ. വെങ്കടേഷ് വ്യക്തമാക്കി.

2021-ല്‍ ബി.ജെ.പി. സർക്കാരാണ് കര്‍ണാടകയില്‍ ഗോവധ നിരോധന നിയമം കൊണ്ടുവന്നത്. പശുക്കളെ കശാപ്പ് ചെയ്യുന്നത് പൂര്‍ണമായി നിരോധിക്കണമെന്നും പശുക്കളെ അനധികൃതമായി കടത്തൽ, നിയവിരുദ്ധമായ രീതിയില്‍ പശുക്കളുമായുള്ള ഗതാഗതം, പശുക്കള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, കശാപ്പ് എന്നിവയ്ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് നിയമം വ്യവസ്ഥചെയ്യുന്നു. ഈ നിയമപ്രകാരം കന്നുകാലികളെ കശാപ്പ് ചെയ്താല്‍ 3-7 വര്‍ഷം വരെ തടവും 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപവരെ പിഴയും ലഭിക്കും. തുടര്‍ന്നുള്ള കുറ്റങ്ങള്‍ക്ക് ഏഴു വര്‍ഷം തടവും ഒരു ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെ പിഴയും ലഭിക്കും.

Content Highlights: whats wrong in slaughtering of cows asks karntaka minister k venkatesh, siddaramaiah goverment

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ulcss

1 min

ഊരാളുങ്കലിന്റെ 82% ഓഹരിയും സര്‍ക്കാരിന്റേത്, ഏത് പ്രവൃത്തിയും ഏറ്റെടുക്കാം- കേരളം സുപ്രീംകോടതിയില്‍

Sep 25, 2023


rahul

1 min

'വയനാട്ടിലല്ല, ഹൈദരബാദില്‍ എനിക്കെതിരേ മത്സരത്തിനുണ്ടോ'; രാഹുലിനെ വെല്ലുവിളിച്ച് ഒവൈസി

Sep 25, 2023


jds-bjp

1 min

എന്‍.ഡി.എ സഖ്യത്തില്‍ ചേര്‍ന്നതിന് പിന്നാലെ ജെ.ഡി.എസില്‍ പൊട്ടിത്തെറി; മുസ്ലിം നേതാക്കളുടെ കൂട്ടരാജി

Sep 24, 2023


Most Commented