പ്രതീകാത്മക ചിത്രം | ഫോട്ടോ: Archives
ന്യൂഡല്‍ഹി: ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് നഷ്ടമായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് സാധാരണ പാസ്‌പോര്‍ട്ട് അനുവദിച്ചു കൊണ്ട് ഡല്‍ഹി കോടതി ഉത്തരവിട്ടു. എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടതോടെയാണ് രാഹുലിന്റെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടിന്റെ സാധുത നഷ്ടമായത്. കോടതി ഉത്തരവ് പുറത്തു വന്നതോടെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ചര്‍ച്ചയായി. എന്താണ് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്? എന്താണ് ഇത്തരം പാസ്‌പോര്‍ട്ടുകളുടെ പ്രത്യേകത?
നയതന്ത്ര പദവികള്‍ കൈകാര്യം ചെയ്യുന്നവര്‍ അല്ലെങ്കില്‍ വിദേശ രാജ്യങ്ങളില്‍ ഇന്ത്യയുടെ ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍, തുടങ്ങിയവര്‍ക്കാണ് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്. സാധാരണ പാസ്‌പോര്‍ട്ടുകള്‍ കടും നീല നിറത്തിലാണെങ്കില്‍ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടുകളുടെ പുറംച്ചട്ട കടും ചുവപ്പ് നിറത്തിലായിരിക്കും. നിറത്തില്‍ മാത്രമല്ല ഈ വ്യത്യാസം. സാധാരണ പാസ്‌പോര്‍ട്ടിനെ അപേക്ഷിച്ച് ഡിപ്ലോമാറ്റിക് കൈവശമുള്ള യാത്രക്കാര്‍ക്ക് മറ്റ് ചില ആനുകൂല്യങ്ങള്‍ കൂടി ലഭിക്കും.
ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് പല രാജ്യങ്ങളിലേക്കും വിസയില്ലാതെ തന്നെ പ്രവേശനം ലഭിക്കും. ഇമ്മിഗ്രേഷന്‍ നടപടികളും നൂലാമാലകള്‍ അധികമില്ലാതെ പെട്ടെന്നു പൂര്‍ത്തിയാക്കാനാകും. മറ്റു രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ നിന്നും കോണ്‍സുലേറ്റുകളില്‍ നിന്നുള്ള പ്രത്യേക സേവനങ്ങള്‍, നികുതിയിളവ് എന്നീ ആനൂകൂല്യങ്ങളും ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് കൈവശമുളളവര്‍ക്ക് ലഭിക്കും.
ആരാണ് യോഗ്യര്‍
ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത് ചില മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടിനപേക്ഷിക്കുന്ന വ്യക്തി നിര്‍ബന്ധമായും ഇന്ത്യന്‍ പൗരനായിരിക്കണം. കൂടാതെ രാജ്യത്തെ നയതന്ത്ര പദവി കൈകാര്യം ചെയ്യുന്നയാളുമായിരിക്കണം. ഏതെങ്കിലും നിയമനടപടികള്‍ നേരിടുന്നവരെ അയോഗ്യരാക്കും.
അപേക്ഷയ്ക്കാവശ്യമായ രേഖകള്‍
പാസ്‌പോര്‍ട്ട് അപേക്ഷാ ഫോം, പൗരത്വം തെളിയിക്കാനാവശ്യമായ രേഖ, തിരിച്ചറിയല്‍ രേഖ, പദവി വ്യക്തമാക്കുന്ന രേഖകള്‍, യാത്ര ചെയ്യാനുദ്ദേശിക്കുന്ന രാജ്യത്തേക്കുള്ള വിസ
Content Highlights: what is diplomatic passport which rahul gandhi surrendered
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..