ആർ.എസ്.എസ്. മൂന്ന് തവണ നിരോധിക്കപ്പെട്ടു; പിന്നീട് സംഭവിച്ചത്...


പ്രതീകാത്മക ചിത്രം | Photo:UNI

ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സികളുടെ വ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന് പുറമെ ഇതുമായി ബന്ധപ്പെട്ട ഉപസംഘടനകള്‍ക്കും അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം. ഇതാദ്യമായല്ല ഒരു സംഘടനയ്ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തുന്നത്. വലതുപക്ഷ സംഘടനയായ ആർ.എസ്.എസിനും രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഒരു 'സാംസ്‌കാരിക' സംഘടനയാണെന്ന് അവകാശപ്പെടുന്ന ആർ.എസ്.എസിന് ഇന്ത്യയില്‍ മൂന്ന് തവണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 1948, 1975, 1992 വര്‍ഷങ്ങളിലായിരുന്നു ഇത്.

1925-ല്‍ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ആര്‍എസ്എസിന് 1948-ല്‍ മഹാത്മ ഗാന്ധി വധിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ആദ്യത്തെ നിരോധനം. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഒരു സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: "നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശക്തികളെ വേരോടെ പിഴുതെറിയാനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കാനുമാണ് ആർ.എസ്.എസിനെ നിരോധിക്കുന്നത്." ആർ.എസ്.എസ്. സംഘടനാ പ്രവര്‍ത്തകര്‍ അപകടകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും അക്രമസംഭവങ്ങളില്‍ ഏര്‍പ്പെട്ടതായും അറിയിപ്പില്‍ പറയുന്നു. ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിക്ക് എഴുതിയ കത്തില്‍ ഗാന്ധിജിയുടെ കൊലപാതകത്തില്‍ ഹിന്ദു മഹാസഭയുടെ തീവ്രവിഭാഗത്തിന് പങ്കുണ്ടെന്നതില്‍ തന്റെ മനസ്സില്‍ സംശയമില്ലെന്നും ആർ.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെയും സംസ്ഥാനത്തിന്റെയും നിലനില്‍പ്പിന് വ്യക്തമായ ഭീഷണിയാണെന്നും പട്ടേല്‍ പറയുന്നു. എന്നാല്‍ 18 മാസങ്ങള്‍ക്കിപ്പുറം പട്ടേല്‍ തന്നെ നിരോധനം പിന്‍വലിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്ന് മാറിനില്‍ക്കുമെന്ന അനൗദ്യോഗിക ഉറപ്പിന്മേലായിരുന്നു ഇത്.അടിയന്തരാവസ്ഥ കാലത്തായിരുന്നു ആർ.എസ്.എസിനുള്ള അടുത്ത നിരോധനം. ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട് 1992-ലായിരുന്നു മൂന്നാമതായി കേന്ദ്രം ആർ.എസ്.എസിനെ നിരോധിച്ചത്. പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവും ആഭ്യന്തര മന്ത്രി ശങ്കര്‍റാവു ബല്‍വന്ത്‌റാവു ചവാനും ചേര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ആർ.എസ്.എസ്., വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) എന്നിവയെ റാവു സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍ കേന്ദ്ര ട്രൈബ്യൂണലിന് മുമ്പാകെ നടപടിയെ വിശദീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.

Content Highlights: What happened when RSS was banned 3 times in the past


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented