ജ്യോതിരാദിത്യ സിന്ധ്യ, ഭഗവന്ത് മൻ | Photo: ANI
ന്യൂഡൽഹി: അമിതമായി മദ്യപിച്ച് വിമാനത്തിൽ പ്രശ്നമുണ്ടാക്കി എന്ന ആരോപണത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
സംഭവം ഇന്ത്യയിൽ അല്ലാത്തതുകൊണ്ട് കാര്യങ്ങളുടെ യഥാർത്ഥ്യം മനസ്സിലാക്കേണ്ടതുണ്ട്. സംഭവത്തെക്കുറിച്ച് വ്യോമയാനമന്ത്രാലയം വിശദമായിത്തന്നെ നിരീക്ഷിച്ചു വരികയാണ്. വ്യോമയാന മന്ത്രാലയം നൽകിയ അപേക്ഷപ്രകാരം ലുഫ്താൻസ വിമാനത്തിൽ നിന്ന് ലഭിക്കുന്ന രേഖകളെ അടിസ്ഥാനമാക്കിയായിരിക്കും ബാക്കിയുള്ള നടപടികൾ. തീർച്ചയായും ഇക്കാര്യം പരിശോധിക്കുമെന്ന് സിന്ധ്യ പറഞ്ഞു.
ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ടില്‍നിന്ന് ഡല്‍ഹിയിലേക്ക് വരുമ്പോള്‍ ലുഫ്താന്‍സ വിമാനത്തില്‍നിന്ന് ഭഗവന്ത് മന്നിനെ ഇറക്കിവിട്ടെന്നായിരുന്നു ഒരുവിഭാഗം ആരോപണം ഉന്നയിച്ചത്. മന്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് വിമാനം നാല് മണിക്കൂര്‍ വൈകിയെന്നും പഞ്ചാബികളെ അപമാനിക്കുന്നതായി ഭഗവന്ത് മന്നിന്റെ നടപടിയെന്നും പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു.
നടക്കാന്‍ കഴിയാത്തവിധം മദ്യപിച്ച ഭഗവന്ത് മന്നിനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടതായി സഹയാത്രികര്‍ വ്യക്തമാക്കിയതായി അകാലി ദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ ട്വീറ്റ് ചെയ്തിരുന്നു.
Content Highlights: What Aviation Minister Said On Bhagwant Mann 'Drunk On Flight' Charge


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..