ANI
ചെന്നൈ : തമിഴ്നാട് കടല്‍തീരത്ത് തിമിംഗില സ്രാവിന്റെ ജഡമടിഞ്ഞു. രാമനാഥപുരം ജില്ലയിലെ വാലിനോക്കം കടല്‍ത്തീരത്ത് ഞായറാഴ്ചയാണ് ജഡമടിഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ് തിമിംഗില സ്രാവ് (Whale Shark). എഎന്‍ഐ ന്യൂസ് ഏജന്‍സിയാണ് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.
ജൂണില്‍ 18 അടി നീളമുള്ള തിമിംഗില സ്രാവിന്റെ ജഡം രാമനാഥപുരം ജില്ലയിലെ തന്നെ കടല്‍ത്തീരത്ത് നിന്ന് കണ്ടെത്തിയിരുന്നു. മന്നാര്‍ കടലിടുക്ക് മേഖലകളില്‍ അത്ര സാധാരണമായി കാണുന്നവയല്ല തിമിംഗില സ്രാവുകള്‍. ഇത്തരത്തിലുള്ള അപൂര്‍വ്വ മത്സ്യങ്ങളെ വേട്ടയാടുന്നത് നിയമവിരുദ്ധമാണ്. മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥനായ സതീഷ് പറയുന്നു..
വളരെയധികം ദൂരം സഞ്ചരിക്കുന്ന ഇനമാണ് തിമിംഗില സ്രാവുകള്‍. ചെറു മത്സ്യങ്ങളും മത്സ്യ കുഞ്ഞുങ്ങളുമാണ് ഇവയുടെ പ്രധാന ആഹാരം. ഇര തേടുന്ന സ്ഥലങ്ങള്‍ ഇവ സ്ഥിരമായി സന്ദര്‍ശിക്കുന്ന സ്വഭാവക്കാരാണ്. ആണ്‍സ്രാവിനു 800 സെന്റീമീറ്ററും പെണ്‍സ്രാവിനു 1700 മുതല്‍ 2100 സെന്റീമീറ്ററും നീളം വയ്ക്കുന്നു. ഒറ്റ പ്രസവത്തില്‍ 300 കുഞ്ഞുങ്ങള്‍ വരെ ജനിക്കും.
content highlights: Whale Shark Washed Ashore On Tamil Nadu Beach
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..