പശ്ചിമബംഗാളിൽ റിയ ചക്രബർത്തിക്ക് പിന്തുണയറിയിച്ച് കൊണ്ട് നടത്തിയ കോൺഗ്രസ് റാലി| ഫൊട്ടൊ: twitter.com|incwestbengal
കൊല്‍ക്കത്ത: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ റിയ ചക്രബര്‍ത്തിക്ക് പിന്തുണയറിച്ച് പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് റാലി. ബംഗാളിന്റെ മകളായ റിയക്കെതിരായ രാഷ്ട്രീയ ഗൂഢാലോചന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു റാലി.
പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ നിര്‍ദേശപ്രകാരമായിരുന്നു റാലി സംഘടിപ്പിച്ചത്. ബംഗാളിന്റെ മകളായ റിയ ചക്രബര്‍ത്തിക്കെതിരായി നടക്കുന്ന രാഷ്ട്രീയ ഗൂഢാലോചനയും പ്രതികാര നടപടിയും അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
റിയ ചക്രബര്‍ത്തിക്കെതിരേ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചതിന് പിന്നാലെ മുംബൈ പോലീസില്‍ നിന്നും കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തി അറസ്റ്റിലായത് സുപ്രധാന നടപടിയെന്നാണ് ബിഹാര്‍ വ്യക്തമാക്കിയത്. അതേസമയം മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബൈ പോലീസിന്റെ അന്വേഷണം ന്യായീകരിക്കുകയും ആരോപണങ്ങളെ പ്രതിരോധിക്കുകയും ചെയ്തിരുന്നു.
നിലവില്‍ ലഹരിമരുന്ന് കേസില്‍ കോടതി ജാമ്യം നിഷേധിച്ചതോടെ മുംബൈയിലെ ബൈക്കുള ജയിലിലാണ് റിയ.
Content Highlights: WestBengal congress support Rally to Riya Chakraborty
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..