കൊല്‍ക്കത്ത : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പശ്ചിമ ബംഗാള്‍ നിയമസഭയും പ്രമേയം പാസാക്കി. ഇതോടെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രമേയം പാസാക്കുന്ന ആറാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാള്‍ മാറി.
മൂന്ന് കാര്‍ഷിക നിയമങ്ങളും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാര്‍ലമെന്ററികാര്യ മന്ത്രി പാര്‍ഥാ ചാറ്റര്‍ജിയാണ് അവതരിപ്പിച്ചത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയോ അല്ലാത്തപക്ഷം കേന്ദ്ര സര്‍ക്കാര്‍ രാജിവെക്കുകയോ ആണ് ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
സിപിഎമ്മും കോണ്‍ഗ്രസും പ്രമേയത്തെ അനുകൂലിച്ചു. അതിനിടെ, പ്രമേയത്തില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എമാര്‍ ജയ് ശ്രീറാം വിളിച്ചുകൊണ്ട് സഭ ബഹിഷ്കരിച്ചു.
കേരളം, പഞ്ചാബ്, ഛത്തീസ്ഗഢ്, ഡല്‍ഹി, രാജസ്ഥാന് എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് നേരത്തെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രമേയം പാസാക്കിയിട്ടുള്ളത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് ഈ സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: West Bengal passes res olution against three new farm laws
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..