പ്രതീകാത്മകചിത്രം | Mathrubhumi archives
കൊല്‍ക്കത്ത: തദ്ദേശ തിരഞ്ഞെടുപ്പിലേക്കുനീങ്ങുന്ന പശ്ചിമ ബംഗാളില്‍ സ്കൂള്വിദ്യാര്ഥികള്ക്കായുള്ള സൗജന്യ ഉച്ചഭക്ഷണത്തില്‍ കോഴിയിറച്ചിയും പഴങ്ങളും കൂടി ഉള്‍പ്പെടുത്തി. ജനുവരിമുതല്‍ നാലുമാസത്തേക്ക് ഇത് നടപ്പാക്കാനുള്ള തുകയും തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വകയിരുത്തി. ഏപ്രിലിനുശേഷം ഇവയുടെ വിതരണം തുടരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
'പി.എം. പോഷണ്‍' പദ്ധതിപ്രകാരം ഉച്ചഭക്ഷണം നല്‍കുന്നതിനുള്ള തുകയുടെ 60 ശതമാനം സംസ്ഥാനവും 40 ശതമാനം കേന്ദ്രവുമാണ് വഹിക്കുന്നത്. കോഴിയും പഴങ്ങളും ഉള്‍പ്പെടുത്തുമ്പോള്‍ വരുന്ന 371 കോടിയുടെ അധികച്ചെലവ് സംസ്ഥാനം ഒറ്റയ്ക്ക് വഹിക്കും. ആഴ്ചയിലൊരിക്കല്‍ എന്ന കണക്കിലാണ് നല്‍കുക. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലായി 1.16 കോടി വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കും. ചോറ്, ഉരുളക്കിഴങ്ങ് കറി, സോയാബീന്‍, മുട്ട എന്നിങ്ങനെയാണ് സാധാരണ മെനു.
പഞ്ചായത്ത് തിരഞ്ഞെടുപ്പും ലോക് സഭാ തിരഞ്ഞെടുപ്പും മുന്നില്ക്കണ്ടാണിതെന്ന് ബി.ജെ.പി. നേതാവ് രാഹുല്‍ സിന്‍ഹ ആരോപിച്ചു. ബി.ജെ.പി. എന്തിലും രാഷ്ട്രീയം കാണുകയാണെന്നും സര്‍ക്കാര്‍ കോവിഡ് കാലത്തുപോലും വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തിനുള്ള സാമഗ്രികള്‍ എത്തിച്ചിട്ടുണ്ടെന്നും തൃണമൂല്‍ എം.പി. ശന്തനു സെന്‍ പ്രതികരിച്ചു.
Content Highlights: west bengal local body election chicken curry school children
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..