ബംഗാൾ ഗവർണർ സി.വി. ആനന്ദബോസും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡൽഹിയിലെ വസതിയിൽ
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിതനായ മലയാളിയായ ഡോ. സി.വി. ആനന്ദബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ഡല്‍ഹിയിലെ മോദിയുടെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഭാര്യ ലക്ഷ്മി ആനന്ദ ബോസിനും മകന് വാസുദേവ് ആനന്ദ ബോസിനും പേരമകന് അദ്വൈര്‍ നായര്ക്കുമൊപ്പമെത്തിയാണ് മോദിയെ സന്ദര്‍ശിച്ചത്.
ആനന്ദ ബോസിനെയും കുടുംബത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ബംഗാളില്‍ നടപ്പില്‍വരുത്താന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം മോദിയുമായി ചര്‍ച്ച നടത്തി.
പശ്ചിമബംഗാളിന്റെ പുതിയ ഗവര്‍ണറായി മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന് സി.വി. ആനന്ദബോസ് കഴിഞ്ഞ ബുധനാഴ്ചയാണ് ചുമതലയേറ്റത്. മികച്ച ഭരണതന്ത്രജ്ഞനും എഴുത്തുകാരനും പ്രഭാഷകനുമായ ആനന്ദബോസ് കോട്ടയം മാന്നാനം സ്വദേശിയാണ്. മേഘാലയ സര്‍ക്കാരിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചുവരവേയായിരുന്നു ബംഗാള്‍ ഗവര്‍ണറായുള്ള നിയമനം.

Content Highlights: west bengal governor dr cv ananda bose called on the pm narendra modi in his residence
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..