കൊല്‍ക്കത്ത: ദിനംപ്രതി പെട്രോളിനും ഡീസലിനും വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാള്‍ ജനതയ്ക്ക് നേരിയ ആശ്വാസമായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. പെട്രോളിനും ഡീസലിനും ഓരോ രൂപ വീതം കുറയ്ക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 

ഇന്ന് അര്‍ദ്ധരാത്രിയോടെ വിലക്കുറവ് പ്രാബല്യത്തില്‍ വരും. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നതും ശ്രദ്ധേയമാണ്.

നികുതിയില്‍ ഇളവ് വരുത്തിയാണ് ബംഗാള്‍ സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ഓരോ രൂപ കുറവ് വരുത്തുക.

Content Highlights: West Bengal government decides Re 1 cut in prices of petrol and diesel