ബംഗാളില്‍ സഹകരണ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.-സി.പി.എം. സഖ്യം; വന്‍ജയം


ടി.എസ്. കാര്‍ത്തികേയന്‍

തൃണമൂലിന് സീറ്റില്ല

പ്രതീകാത്മക ചിത്രം | Mathrubhumi archives

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ പൂര്‍ബമേദിനിപുര്‍ ജില്ലയിലെ സഹകരണ സാെസൈറ്റി തിരഞ്ഞെടുപ്പില്‍ കൈകോര്‍ത്ത് ബി.ജെ.പി.യും സി.പി.എമ്മും. 'പശ്ചിമബംഗാള്‍ സമവായ് ബച്ചാവോ സമിതി' എന്ന പേരിലുണ്ടാക്കിയ സഖ്യം ആകെയുള്ള 63 സീറ്റും നേടി. തൃണമൂലിന് ഒറ്റസീറ്റും ലഭിച്ചില്ല.

നന്ദകുമാര്‍ ബ്‌ളോക്കില്‍ ഉള്‍പ്പെടുന്ന ബറാംപുര്‍ അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 46 സീറ്റിലേക്ക് തൃണമൂല്‍ നാമനിര്‍ദേശപത്രിക നല്‍കിയിരുന്നെങ്കിലും 35 സീറ്റില്‍ പിന്‍വലിച്ചു. 11 സീറ്റിലേക്കുമാത്രമാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. ആകെ സീറ്റില്‍ 40 എണ്ണം ബി.ജെ.പി.ക്കും 23 എണ്ണം സി.പി.എമ്മിനും ലഭിച്ചു.



നന്ദിഗ്രാം എം.എല്‍.എ.യും പ്രതിപക്ഷ നേതാവുമായ ശുഭേന്ദു അധികാരിയുടെ ജില്ലയായ പൂര്‍ബമേദിനിപുര്‍ ജില്ലയിലെ ഈ പുതിയ രാഷ്ട്രീയസഖ്യം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അപ്രഖ്യാപിതസഖ്യമായി വളരുമോ എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.

Content Highlights: west bengal co-operative election BJP -CPM


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented