മമത ബാനർജി | ഫോട്ടോ: പി.ടി.ഐ
ന്യൂഡല്‍ഹി: സ്വാതന്ത്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ മധുരത്തിനൊപ്പം കാതുകള്‍ക്ക് ഇമ്പമേകുന്ന ഗാനവുമായി മമതാ ബാനര്‍ജി. രാജ്യത്തിന്റെ ഐക്യത്തിനും ജനങ്ങള്‍ക്കും വേണ്ടിയാണ് മമത ബാനര്‍ജി സ്വാതന്ത്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ഗാനരചനയില്‍ ഒരു കൈനോക്കാന്‍ തീരുമാനിച്ചത്.
'ദേശ് താ സോബര്‍ നിജെര്‍' (ഈ രാജ്യം നമ്മള്‍ എല്ലാവരുടേയും) എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബംഗാളി ഗായികരായ ഇന്ദ്രാലി സെന്‍, മോണോമോയി ഭട്ടാചാര്യ, തൃഷ പറുവേ, ദോബോജ്യോതി ഘോഷ് എന്നിവരാണ്. ശനിയാഴ്ച രാത്രിയോടെ മമത ബാനര്‍ജി തന്നെയാണ് ഗാനം ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ചത്.
' സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ നമ്മുടെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന ശക്തികള്‍ക്ക് എതിരെ നമുക്ക് ഒന്നിച്ച് ശബ്ദമുയര്‍ത്താം. ഈ ദിവസത്തിനായി പോരാടിയ ആളുകളുടെ ത്യാഗങ്ങള്‍ ഒരിക്കലും വിസ്മരിച്ചുകൂടാ'- മമത ട്വീറ്റ് ചെയ്തു.
അതേസമയം കൊല്‍ക്കത്തയില്‍ ഇന്ത്യയുടെ സ്വാതന്ത്യദിനം വിപുലമായ രീതിയിലാണ് ആഘോഷിക്കുന്നത്. കൊല്‍ക്കത്ത വിക്ടോറിയ മെമ്മോറിയല്‍ ഹാളിലെ സ്മാരകത്തില്‍ 7500 ചതുരശ്ര അടിയില്‍ ത്രിവര്‍ണപതാക കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
Content Highlights: west bengal cm mamata banerjee penned a song for 75th independence day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..