മമതാ ബാനർജി, ജഗ്ദീപ് ധൻഖർ| Photo: ANI
കൊല്‍ക്കത്ത: ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള ആലോചനയുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളുടെയും ചാന്‍സലര്‍സ്ഥാനത്തേക്ക് മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ നാമനിര്‍ദേശം ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി ബ്രത്യ ബസു പറഞ്ഞു.
നിലവിലെ ഗവര്‍ണറും സംസ്ഥാന ഗവര്‍ണറുമായ ജഗ്ദീപ് ധന്‍ഖറുമായുള്ള അഭിപ്രായവ്യത്യാസമാണ് ഈ നീക്കത്തിനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാരും ഗവര്‍ണറുമായി യാതൊരു സഹകരണവുമില്ലെന്നും ഉള്ളത് ശത്രുത മാത്രമാണെന്നും ബസു കൂട്ടിച്ചേര്‍ത്തു. മാറ്റത്തിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങളെ കുറിച്ച് സര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി സൂചിപ്പിച്ചു.
നേരത്തെ കേരളത്തിലെ സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളുടെ പശ്ചാത്തലത്തില്‍, ചാന്‍സലര്‍സ്ഥാനം മുഖ്യമന്ത്രിയോട് ഏറ്റെടുത്തോളാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും പരസ്യപ്രസ്താവനകളിലേക്ക് കടക്കുന്ന സ്ഥിതിയും രൂപപ്പെട്ടിരുന്നു.
content highlights: west bangal plans to make chief minister as chancellor of all state universities
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..