ധുബ്രി(അസം): പാക് മണ്ണിലെ ബാലാകോട്ടില്‍ ജെയ്ഷെ മുഹമ്മദ് പരിശീലന ക്യാമ്പിന് നേരെ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇന്നോ നാളെയോ വ്യക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. വ്യോമാക്രമണം നടത്തിയ ബാലാകോട്ടില്‍ 300 മൊബൈല്‍ ഫോണുകളുടെ സാന്നിധ്യത്തെക്കുറിച്ച് നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്ഗനൈസേഷന് (എന്‍.ടി.ആര്.ഒ) റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും രാജ്നാഥ് ചൂണ്ടിക്കാട്ടി.
ബാലാകോട്ട് വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണ്. അവര്‍ക്ക് വേണമെങ്കില്‍ പാകിസ്താനില്‍ പോയി കൊല്ലപ്പെട്ട ഭീകരരുടെ കണക്കെടുക്കാം. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കണമെന്നാണ് പ്രതിപക്ഷം പറയുന്നത്. ഇത് തമാശയാണെന്നാണോ അവര്‍ കരുതുന്നത്- രാജ്നാഥ് ചോദിച്ചു.
വ്യക്തമായ ധാരണയോടെയാണ് എന്‍.ടി.ആര്.ഒ മൊബൈല്‍ ഫോണുകളുടെ സാന്നിധ്യത്തെക്കുറിച്ച് റിപ്പോര്‍ട്ട് തന്നത്. അപ്പോള്‍ ഈ മൊബൈലുകള്‍ ഉപയോഗിച്ചിരുന്നത് അവിടുത്തെ മരങ്ങളാണെന്നാണോ പ്രതിപക്ഷം പറയുന്നത്. പ്രതിപക്ഷത്തിന് എന്‍.ടി.ആര്.ഒയില്‍ ഉള്ള വിശ്വാസ്യതയും നഷ്ടപ്പെട്ടോ.
രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത് സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് മാത്രമാകരുത്. രാഷ്ട്ര പുനര്‍നിര്‍മാണത്തിന് കൂടിയാകണമെന്നും രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു. ബി.എസ്.എഫിന്റെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
content highlights: Were these mobile phones used by the trees says rajnath singh
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..