
കപിൽ സിബൽ(ഫയൽ ചിത്രം) | Photo: P.T.I.
ന്യൂഡല്‍ഹി: അഫ്ഗാന് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളെ സ്വാഗതം ചെയ്യുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ക്ലേശമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കേണ്ടത് രാജ്യത്തിന്റെ ജനാധിപത്യപരമായ ഉത്തരവാദിത്വമാണ്. എന്നാല്‍, സഹായം ഏതെങ്കിലും മതവിഭാഗത്തിനു മാത്രമായി ഒതുങ്ങിപ്പോകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏതെങ്കിലും ഇന്ത്യന്‍ പൗരന് ലോകത്തെവിടെയെങ്കിലും പ്രശ്നത്തിലകപ്പെട്ടാല്‍ രാജ്യം മുഴുവനും അതിന്റെ എല്ലാ ശക്തിയോടും കൂടി അയാളെ സഹായിക്കാന്‍ ഒപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പറഞ്ഞിരുന്നു.
'ദുരിതത്തിലകപ്പെട്ടത് ആരായിരുന്നാലും, ഹിന്ദുവോ, അഫ്ഗാനിയോ ആരുമാകട്ടെ, അയാളെ സഹായിക്കേണ്ടതും സംരക്ഷിക്കേണ്ടതും നമ്മുടെ ജനാധിപത്യപരമായ ഉത്തരവാദിത്വമാണ്. പ്രധാനമന്ത്രി പറഞ്ഞതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അതേസമയം, സഹായം ഏതെങ്കിലും മതവിഭാഗത്തില്പ്പെട്ടവര്ക്കുമാത്രമായി ചുരുങ്ങിപ്പോകരുത്' - സിബല്‍ പറഞ്ഞു.
ഒട്ടേറെ വെല്ലുവിളികള്‍ ഉണ്ടായിരുന്നുവെങ്കിലും അഫ്ഗാനിസ്താനില്‍നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിച്ചതായി അമൃത്സറിലെ പുതുക്കിപ്പണിത ജാലിയന്‍വാലാ ബാഗ് സ്മാരകം രാജ്യത്തിനു സമര്‍പ്പിക്കവെ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
കോവിഡ്-19 പ്രതിസന്ധിയാകട്ടെ, അഫ്ഗാനിലെ നിലവിലെ സ്ഥിതിയാകട്ടെ, ലോകത്തെവിടെയുമുള്ള ഇന്ത്യന്‍ പൗരന്മാരെ എപ്പോഴും സഹായിച്ചിട്ടുണ്ട്. ഓപ്പറേഷന് ദേവി ശക്തി എന്നു പേരിട്ടുവിളിച്ച രക്ഷാദൗത്യത്തിന്റെ ഭാഗമായി നൂറു കണക്കിന് ആളുകളെ അഫ്ഗാനിസ്താനില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ചതായും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Content highlights: welcome what he said but shouldn be restricted to certain religion congress on pm modis afghan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..