ന്യൂഡല്‍ഹി: പാകിസ്താനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അഭയം തേടിയ യുവതി ഉസ്മ നാട്ടില്‍ തിരിച്ചെത്തി. 25 ദിവസത്തെ പാകിസ്താന് ജീവിതത്തിന് ശേഷമാണ് വാഗാ അതിര്‍ത്തി വഴി ഉസ്മ തിരിച്ചെത്തിയത്.
ഇന്ത്യയുടെ പുത്രിയായ ഉസ്മയെ മാതൃരാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായുംഅവര്ക്കുണ്ടായ ബുദ്ധമുട്ടുകളില്‍ ഖേദമുണ്ടെന്നുംവിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.
ഇരുപതുകാരിയായ ഉസ്മയും പാകിസ്താന് സ്വേദേശിയായ താഹിര്‍ അലിയും മലേഷ്യയില്‍ വച്ച് പ്രണയത്തിലായ ശേഷം ഇന്ത്യയിലെത്തി മെയ് ഒന്നിന് വാഗാ അതിര്‍ത്തി വഴി പാകിസ്താനിലേക്ക് പേവുകയായിരുന്നു.
പാകിസ്താനിലെത്തിയ ശേഷം താഹിര്‍ വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന് ഓഫീസില്‍ അഭയം തേടുകയായിരുന്നു.
തിരിച്ച് ഇന്ത്യയിലേക്ക് പോരാന്‍ ശ്രമിച്ചെങ്കിലും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം ചെയ്യുകയായിരുന്നെന്നും തന്നെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം.
തുടര്‍ന്ന് വിദേശ കാര്യ മന്ത്രാലയം ഇടപെടുകയും ഉസ്മയെ തിരിച്ചെത്തിക്കുകയുമായിരുന്നു. സംഭവത്തില്‍ താഹിറിനെതിരെ ഇസ്ലാമാബാദിലെ കോടതിയില്‍ ഉസ്മ പരാതി നല്കുകകയും തുടര്‍ന്ന് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..