ഗുജറാത്തിലിത് കല്യാണക്കാലം; വോട്ട് കുറയുമോയെന്ന ആശങ്കയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍


കല്യാണത്തിരക്കിനിടയില്‍ വോട്ടിന്റെ കാര്യം മറക്കരുതെന്ന് ഓര്‍മിപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍

പ്രതീകാത്മക ചിത്രം/PTI

അഹമ്മദാബാദ്: വിവാഹത്തിന്റെ ശുഭമുഹൂര്‍ത്തങ്ങള്‍ക്കിടയിലേക്കാണ് ഇക്കുറി ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വന്നെത്തിയത്. നാടെങ്ങും കല്യാണക്കാലമാണ്. ആഘോഷാരവങ്ങളുടെ നാളുകള്‍. ഇത് ചെറുതായൊന്നുമല്ല രാഷ്ട്രീയപാര്‍ട്ടികളെ ആശങ്കയിലാക്കുന്നത്. പോളിങ് ശതമാനം കുറയുമോയെന്നാണ് പരിഭ്രാന്തി. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷനും സംശയമുണ്ട്.

നവംബര്‍ 22-ന് തുടങ്ങുന്ന വിവാഹസീസണ്‍ ഡിസംബര്‍ 16 വരെ നീളും. ഡിസംബര്‍ ഒന്നിനും അഞ്ചിനുമാണ് ഗുജറാത്തിലെ വോട്ടെടുപ്പ്. വര്‍ഷത്തിലെ ഏറ്റവും നല്ല ശുഭമുഹൂര്‍ത്തങ്ങള്‍ ഡിസംബര്‍ രണ്ട്, നാല്, എട്ട് തീയതികളിലാണെന്നാണ് ജ്യോത്സ്യന്മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. ആ നാളുകളില്‍ കൂട്ടക്കല്യാണമാണ്. ഗുജറാത്തില്‍ വിവാഹങ്ങള്‍ക്ക് ഒരുദിവസത്തിലേറെ നീളുന്ന ചടങ്ങുകളുണ്ട്. ദിവസങ്ങളോളം നീളുന്ന കല്യാണങ്ങളുമുണ്ട്. കോവിഡ് കാലമായതിനാല്‍ കഴിഞ്ഞ രണ്ടുകൊല്ലക്കാലം നടക്കാതെപോയ വിവാഹച്ചടങ്ങുകള്‍ ഇക്കുറി ഗംഭീരമാക്കാനുള്ള തിരക്കിലാണ് മിക്കവരും. ഇടത്തരം കുടുംബങ്ങളിലെ കല്യാണങ്ങള്‍ക്കെല്ലാം ചുരുങ്ങിയത് 500-1000 അതിഥികളെത്തും.



ഈ തിരക്കിനിടയില്‍ വോട്ടിന്റെ കാര്യം മറക്കരുതെന്ന് ഓര്‍മിപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍. വോട്ടിനുവേണ്ടി കല്യാണം നീട്ടിവെക്കാന്‍ പറയാനാവില്ലെങ്കിലും അല്പസമയം പോളിങ് ബൂത്തിലെത്താന്‍ അഭ്യര്‍ഥിക്കാവുന്നതേയുള്ളൂവെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു.

Content Highlights: gujarat assembly election at wedding season in the state


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented