വരനും പിതാവിനും കോവിഡ് സ്ഥിരീകരിച്ചു: വിവാഹ ഘോഷയാത്ര മുടങ്ങി; വിവാഹം മാറ്റിവച്ചു


വരനും കുടുംബവും ജൂണ്‍ 15നാണ് ഡല്‍ഹിയില്‍നിന്ന് അമേഠിയില്‍ എത്തിയത്. പിന്നാലെ എല്ലാവരുടെയും സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. വിവാഹ ദിവസമായ ജൂണ്‍ 19ന് രാവിലെയാണ് പരിശോധനാ ഫലം വന്നത്.

അമേഠി (യു.പി): വരന്‍ അടക്കുള്ളവരുടെ കോവിഡ് പരിശോധനാഫലം വന്നത് വിവാഹ ദിവസം രാവിലെ. അപ്പോഴേക്കും വരന്റെ ബന്ധുക്കള്‍ വിവാഹ വേദിയിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിരുന്നു. വരനും പിതാവിനും കോവിഡ് സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനാ ഫലമാണ് വന്നത്.

ആരോഗ്യ പ്രവര്‍ത്തകര്‍ ഇരുവരെയും തിരഞ്ഞെത്തിയതോടെ വിവാഹ ഘോഷയാത്ര മുടങ്ങി. വിവാഹവും മാറ്റിവച്ചു. ഉത്തര്‍പ്രദേശിലെ അമേഠി ജില്ലയില്‍ രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്.

അമേഠിയിലെ കാംറൗളി ഗ്രാമത്തില്‍നിന്ന് വിവാഹം നടക്കുന്ന ബരാബങ്കിയിലെ ഹൈദര്‍ഗഢിലേക്കാണ് വരന്റെ സംഘം ഘോഷയാത്രയായി പോയത്. അതിനിടെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരെ തേടി ആരോഗ്യ പ്രവര്‍ത്തകരെത്തി. വരനെയും പിതാവിനെയും ആശുപത്രിയിലേക്ക് മാറ്റി. വരന്റെ കുടുംബാംഗങ്ങളെ ക്വാറന്റീനിലാക്കുകയും ചെയ്തു.

വരനും കുടുംബവും ജൂണ്‍ 15നാണ് ഡല്‍ഹിയില്‍നിന്ന് അമേഠിയില്‍ എത്തിയത്. പിന്നാലെ എല്ലാവരുടെയും സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. വിവാഹ ദിവസമായ ജൂണ്‍ 19ന് രാവിലെയാണ് പരിശോധനാ ഫലം വന്നത്. വരനും പിതാവും പൂര്‍ണമായും സുഖം പ്രാപിച്ചശേഷം വിവാഹ തീയതി നിശ്ചയിക്കാമെന്നാണ് കുടുംബത്തിന്റെ തീരുമാനം.

Content Highlights: Wedding procession stopped as groom, father test positive

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022

More from this section




Most Commented