എൽ.ജെ.പി പ്രകടന പത്രിക പുറത്തിറക്കുന്നു | Photo: PTI
പട്‌ന: 'ബിഹാര്‍ ഫസ്റ്റ് ബിഹാറി ഫസ്റ്റ്' ആശയം മുന്നോട്ടുവെച്ച് എല്‍.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പാര്‍ട്ടി നേതാവ് ചിരാഗ് പസ്വാന്‍ പുറത്തിറക്കി.
സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതികള്‍ മുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ വരെ നിരവധി വാഗ്ദാനങ്ങളാണ് എല്‍.ജെ.പി പ്രകടന പത്രികയില്‍ പറയുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്‍.ജെ.പി മുന്നോട്ടുവെയ്ക്കുന്ന കാഴ്ചപ്പാടിലൂടെ സാധിക്കുമെന്ന് ചിരാഗ് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് പറഞ്ഞു.
സംസ്ഥാനത്തെ തൊഴിലന്വേഷകര്‍ക്കായി പ്രത്യേക വെബ് പോര്‍ട്ടല്‍ പുറത്തിറക്കും. യുവജന കമ്മീഷന്‍ രൂപീകരിക്കും. ബ്ലോക്ക് ആസ്ഥാനങ്ങള്‍, പഞ്ചായത്ത് ആസ്ഥാനങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം ശൗചാലയങ്ങള്‍, ബിഹാര്‍ വര്‍ഷാവര്‍ഷം നേരിടുന്ന പ്രളയം, വരള്‍ച്ച എന്നിവ തടയാന്‍ പുഴകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള കനാല്‍ പദ്ധതി എന്നിവയാണ് പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങള്‍.
പുതിയ ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍, ബിഹാറിലെ ക്ഷീരോത്പാത്ക മേഖലയ്ക്ക് ഊര്‍ജമേകാനായി ഡെന്മാര്‍ക്ക് മാതൃകയില്‍ പദ്ധതി, ആത്മീയ വിനോദസഞ്ചാരത്തിനുള്ള പദ്ധതികള്‍, സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്കായി പുതിയ ആര്‍ട്ട്, മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാനപനങ്ങള്‍ എന്നിവയും തിരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങളാണ്.
ഒക്ടോബര്‍ 28നാണ് ബിഹാറില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്‍.ഡി.എ മുന്നണിയുമായി തെറ്റിപ്പിരിഞ്ഞ എല്‍.ജെ.പി ഇത്തവണ ശക്തമായി മത്സരരംഗത്തുണ്ട്. മുഖ്യമന്ത്രിയുടെ ജെഡിയു നേതാവുമായ നിതീഷ് കുമാറിനെതിരെ നിശ്ശിത വിമര്‍ശനമാണ് ചിരാഗ് പസ്വാന്‍ ഉയര്‍ത്തിയത്. ഇത്തവണയും ജെഡിയു അധികാരത്തിലെത്തിയാല്‍ സംസ്ഥാനം പൂര്‍ണമായും തകര്‍ച്ചയുടെ വക്കിലേക്കെത്തുമെന്നും ചിരാഗ് പറഞ്ഞു.
Content Highlights: Web portal for job seekers, youth commission: Chirag Paswan releases LJP manifesto
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..