Image|ANI
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പുകഴ്ത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍.
ലോകത്തെവിടേയും ഇന്ത്യക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങളില്‍ ഇടപെടുന്നത് കഴിഞ്ഞ അഞ്ച് വര്‍ഷമായി സര്‍ക്കാര്‍ വളര്‍ത്തിയെടുത്ത രീതിയാണ്. അത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്. എന്തെങ്കിലും മോശപ്പെട്ടത് സംഭവിച്ചാലും ഇടപെടാന്‍ ഇന്ത്യന്‍ സര്‍ക്കാരുണ്ടെന്ന ധൈര്യത്തിലാണ് ഇവിടത്തെ ജനങ്ങള്‍ ഇന്ന് പുറത്തേക്ക് പോവുന്നത്. -അദ്ദേഹം പറഞ്ഞു
ന്യൂഡല്‍ഹിയില്‍ തമിള്‍സ് അസോസിയേഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എസ് ജയശങ്കര്‍.
ഇന്ത്യയില്‍ നിന്നുള്ള നൂറുകണക്കിന് ആളുകളാണ് വിദ്യാര്‍ഥികളും അല്ലാത്തുമായി വുഹാനിലുണ്ടായിരുന്നത്. അവരെ തിരിച്ചെത്തിക്കായി നിരവധി നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്. ജയശങ്കര്‍ പറഞ്ഞു.
വുഹാനില്‍ അകപ്പെട്ട അറുന്നൂറിലധികം ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരിച്ചെത്തിച്ച പശ്ചാത്തലത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
Content Highlights: We will take care of our people: Jaishankar lauds govt's efforts in evacuating Indians from Wuhan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..