രാമരാജ്യം വന്നാല്‍ ഉര്‍ദു പൂര്‍ണമായും നിരോധിക്കുമെന്ന് തെലങ്കാന ബിജെപി അധ്യക്ഷന്‍ 


Bandi Sanjay Kumar | Photo: ANI

ഹൈദരാബാദ്: രാമരാജ്യം വന്നാല്‍ ഉര്‍ദു ഭാഷ പൂര്‍ണമായും നിരോധിക്കുമെന്ന് തെലങ്കാന ബി.ജെ.പി അധ്യക്ഷനും കരിംനഗര്‍ എംപിയുമായ ബന്ദി സഞ്ജയ്. മദ്രസകള്‍ തീവ്രവാദികളെ പരിശീലിപ്പിക്കുന്ന സ്ഥലമാണെന്നും ബന്ദി സഞ്ജയ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കരിംനഗറില്‍ ഹിന്ദു ഏക്ദാ യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"രാമരാജ്യം വന്നാല്‍ ഞങ്ങള്‍ ഉര്‍ദു ഭാഷ പൂര്‍ണമായും നിരോധിക്കും. രാജ്യത്ത് എവിടെ ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടാകുന്നതിനും കാരണം മദ്രസകള്‍ തീവ്രവാദികളുടെ പരിശീലന കേന്ദ്രമായി മാറിയത് കൊണ്ടാണ്. അവരെ നമ്മള്‍ തിരിച്ചറിയണം", അദ്ദേഹം പറഞ്ഞു. പള്ളികളുടെ പരിസരം കുഴിച്ച് പരിശോധിച്ചാല്‍ ശിവലിംഗങ്ങള്‍ കണ്ടെത്താന്‍ സാധ്യതയുണ്ടെന്നും ബന്ദി സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

തെലങ്കാനയിലെ എല്ലാ പള്ളികളും കുഴിച്ച് പരിശോധിക്കാന്‍ ഞാന്‍ അസദുദ്ദീന്‍ ഒവൈസിയെ വെല്ലുവിളിക്കുകയാണെന്നും സഞ്ജയ് പറഞ്ഞു. അസ്ഥികൂടങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് അവകാശമുന്നയിക്കാം. മറിച്ച് ശിവലിംഗങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ സ്ഥലം ഞങ്ങള്‍ക്ക് കൈമാറുക. വെല്ലുവിളി ഏറ്റെടുക്കാന്‍ അസദുദ്ദീന്‍ ഒവൈസി തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു.

Content Highlights: We will completely ban Urdu language if 'Rama Rajya' comes, says Telangana BJP chief

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented