കൊറോണ വൈറസിനെ തുരത്താന്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ ആഹ്വാനം ചെയ്ത് പ്രജ്ഞ


-

ഭോപ്പാല്‍: കോവിഡ് 19നെ പ്രതിരോധിക്കുന്നതിന് വേണ്ടി ഓഗസ്റ്റ് അഞ്ചുവരെ ഹനുമാനെ സ്തുതിക്കുന്ന മന്ത്രം (ചാലിസ) ചൊല്ലാന്‍ ആവശ്യപ്പെട്ട് ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍. ഓഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്രത്തിന്റെ ഭൂമി പൂജ നടക്കുന്നത്.

'കൊറോണ വൈറസ് മഹാമാരിയുടെ അവസാനത്തിനും ജനങ്ങളുടെ നല്ല ആരോഗ്യത്തിനുമായി നമുക്കെല്ലാവര്‍ക്കും ഒന്നിച്ചുചേര്‍ന്ന് ഒരു ആത്മീയപരിശ്രമം നടത്താം. ജൂലായ് 25 മുതല്‍ ഓഗസ്റ്റ് അഞ്ചുവരെ ദിവസവും അഞ്ചുപ്രാവശ്യം എല്ലാവരും അവരവരുടെ വീടുകളില്‍ ഇരുന്നുകൊണ്ട് ഹനുമാന്‍ ചാലിസ ചൊല്ലണം.ഓഗസ്റ്റ് അഞ്ചിന് വിളക്കുകള്‍ തെളിച്ച്, രാമഭഗവാന് ആരതി അര്‍പ്പിച്ച് ഈ ചടങ്ങ് സമ്പൂര്‍ണമാക്കണം.' പ്രജ്ഞ ട്വീറ്റ് ചെയ്തു.

ലോക്ഡൗണ്‍ ഓഗസ്റ്റ് നാലിന് അവസാനിക്കുമെങ്കിലും ഹനുമാന്‍ ചാലിസ ചൊല്ലുന്ന ചടങ്ങ് ഭൂമിപൂജ നടക്കുന്ന ഓഗസ്റ്റ് അഞ്ചുവരെ നടത്തണം. ആ ദിവസം ദീപാവലി പോലെ നമുക്ക് ആഘോഷിക്കാം. രാജ്യമെമ്പാടുമുള്ള ഹിന്ദുക്കള്‍ ഒരേശബ്ദത്തില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയാല്‍ അത് തീര്‍ച്ചയായും ഫലം കാണും. നാം കൊറോണ വൈറസില്‍ നിന്ന് മുക്തരാകും. ഭഗവാന്‍ രാമനോടുളള നിങ്ങളുടെ പ്രാര്‍ഥനയാണ് അത്.' പ്രജ്ഞ കൂട്ടിച്ചേര്‍ത്തു.

Content Highlights:we will be free from corona virus, This is your prayer to Lord Ram- Pragya Singh Thakur

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022

More from this section
Most Commented