മുംബൈ: അവസാനം മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്കരി ആ കാരണം വെളിപ്പെടുത്തി. ഓരോ വ്യക്തിക്കും 15 ലക്ഷം രൂപ നലൽകുമെന്നതുള്പ്പടെ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി നൽകിയ വലിയ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടതിനുള്ള കാരണം. തങ്ങള്‍ ഒരിക്കലും അധികാരത്തില്‍ എത്തില്ലെന്ന് കരുതിയാണ് അത്തരം വാഗ്ദാനങ്ങള്‍ നല്‍കിയതെന്നായിരുന്നു ഗഡ്കരിയുടെ വെളിപ്പെടുത്തല്‍.
'ഒരിക്കലും അധികാരത്തില്‍ എത്തില്ലെന്ന് ഞങ്ങള്‍ക്ക് നല്ല ഉറപ്പായിരുന്നു. അതുകൊണ്ട് എത്ര വലിയ വാഗ്ദാനങ്ങള്‍ വേണമെങ്കിലും നല്‍കിക്കോളാന്‍ ഞങ്ങള്‍ക്ക് ഉപദേശം ലഭിച്ചു. പക്ഷെ ഇപ്പോള്‍ ഞങ്ങളാണ് അധികാരത്തില്‍. ജനങ്ങള്‍ ഞങ്ങളുടെ വാഗ്ദാനങ്ങളെ കുറിച്ച് ഞങ്ങളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ചിരിച്ചുകൊണ്ട് മുന്നോട്ട് പോകുക മാത്രമാണ് വഴി' - ഗഡ്കരി വ്യക്തമാക്കി.
ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു മറാത്തി ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഗഡ്കരി ഇക്കാര്യം വെളിപ്പെടുത്തിയത്. അപ്രായോഗികമായ വാഗ്ദാനങ്ങളുടെ കരുത്തിലാണ് ബി.ജെ.പി അധികാരത്തില്‍ എത്തിയതെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി സര്‍ക്കാര്‍ കപടവാഗ്ദാനങ്ങള്‍ക്ക് മുകളില്‍ നിര്‍മ്മിക്കപ്പെട്ടതാണ് എന്നായിരുന്നു ഗഡ്കരിയുടെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ചെയ്ത് കോണ്‍ഗ്രസ് പ്രതികരിച്ചത്.
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ഗഡ്കരിയുടെ വെളിപ്പെടുത്തലുകളോട് പ്രതികരണവുമായെത്തി. താങ്കള്‍ പറഞ്ഞത് സത്യമാണ്. ജനങ്ങളുടെ ആഗ്രഹങ്ങളും വിശ്വാസവും നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി നിങ്ങള്‍ ദുരുപയോഗം ചെയത കര്യം അവര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട് എന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.
सही फ़रमाया, जनता भी यही सोचती है कि सरकार ने लोगों के सपनों और उनके भरोसे को अपने लोभ का शिकार बनाया है| pic.twitter.com/zhlKTrKHgU
— Rahul Gandhi (@RahulGandhi) October 9, 2018
content highlights: We were very confident that we would never come to power, Nithin Gadkari