ചര്‍ച്ചക്ക് തയ്യാര്‍, എന്നാല്‍ അതിന് ഭീകരതയും അക്രമവുമില്ലാത്ത അന്തരീക്ഷം വേണം; പാകിസ്താനോട് ഇന്ത്യ


അരിന്ദം ബാഗ്ചി | Photo: ANI

ന്യൂഡല്‍ഹി: ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ സമാധാനം സ്ഥാപിക്കുന്നതിന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി ഇന്ത്യ. പാകിസ്താനുമായി ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനപരമായ സഹവര്‍ത്തിത്വമാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പാകിസ്താനുമായി സമാധാനപരമായ ബന്ധമാണ് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാല്‍ അതിന് ഭീകരവാദ മുക്തവും അക്രമരഹിതവുമായ അന്തരീക്ഷം ആവശ്യമാണ്, അരിന്ദം ബാഗ്ചി പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണത്തിന് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുമായുണ്ടായ മൂന്ന് യുദ്ധങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണെന്ന് ഷഹബാസ് ഷരീഫ് നേരത്തേ പ്രതികരിച്ചിരുന്നു. സമാധാനപരമായ മുന്നോട്ടുപോക്കാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. അയല്‍ രാജ്യങ്ങള്‍ തമ്മില്‍ സമാധാനപരമായി പുരോഗതിയിലേക്ക് മുന്നേറണോ അതോ തര്‍ക്കിച്ച് സമയവും സമ്പത്തും നഷ്ടപ്പെടുത്തണമോ എന്ന് തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Content Highlights: we want neighbourly ties with pak but there should be atmosphere free from terror for it, india


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented