വാരാണസി: പൗരത്വ നിയമ ഭേദഗതിക്കെതിരേ വലിയ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ പൗരത്വ നിയമത്തില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ ഭേദഗതി നിയമവും അനുച്ഛേദം 370 റദ്ദാക്കിയതും രാജ്യതാത്പര്യത്തിന് വേണ്ടിയാണെന്നെന്നും മോദി വ്യക്തമാക്കി. 

ഏറെ സമ്മര്‍ദങ്ങളുണ്ടായിട്ടും പൗരത്വ നിയമ ഭേദഗതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. ഇക്കാര്യത്തിലുള്ള നിലപാട് തുടര്‍ന്നും അങ്ങനെതന്നെ ആയിരിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. വാരാണസിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

തന്റെ ലോകസഭ മണ്ഡലമായ വാരാണസിയിലെ മുപ്പതോളം സര്‍ക്കാര്‍ പദ്ധതികളും മറ്റും ഉദ്ഘാടനം ചെയ്യാന്‍ ഞയറാഴ്ച രാവിലെയാണ് പ്രധാനമന്ത്രി എത്തിയിരുന്നത്.

content highlights; We Stand by Decision on Article 370 and CAA Despite Pressure, Says PM Modi in Varanasi