ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗികള്‍ക്കിടയില്‍ സജീവമായി ഇടപെടുന്ന ആരോഗ്യപ്രവര്‍ത്തകരോടുള്ള സമൂഹത്തിന്റെ പ്രതികരണത്തെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സമൂഹത്തിന്റെ മനോഭാവം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം നാം ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും വേണ്ടി കൈയടിച്ചു. എന്നാല്‍ ഞാന്‍ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. കൊറോണ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിച്ചതിന്റെ പേരില്‍ വാടകയ്ക്ക് കഴിയുന്ന ഒരു നഴ്‌സിനെ വീട്ടുടമ നിര്‍ബന്ധപൂര്‍വ്വം വീട്ടില്‍ നിന്ന് ഇറക്കിവിട്ടു.- കെജ്‌രിവാള്‍ പറഞ്ഞു.
ചിലര്‍ പൈലറ്റുമാരെയും എയര്‍ഹോസ്റ്റസിനെയും തങ്ങളുടെ കോളനികളില്‍ വരാന്‍ അനുവദിക്കുന്നില്ല. അത് ശരിയല്ല. ഈ ആളുകള്‍ നമുക്ക് വേണ്ടി അവരുടെ ജീവന്‍ അപകടത്തില്‍പ്പെടുത്തിയവരാണ്. എന്നാല്‍ നാം അവരോട് പെരുമാറുന്നത് ഇപ്രകാരമാണ്. ഈ മനോഭാവത്തില്‍ മാറ്റം വരുത്തണം.
ഉപജീവനമാര്‍ഗത്തിന് ബുദ്ധിമുട്ടുന്ന നിര്‍മാണ തൊഴിലാളികള്‍ക്കായി 5000 രൂപയും ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ രാത്രികാല അഭയകേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും പത്രസമ്മേളനത്തില്‍ കെജ് രിവാള്‍ അറിയിച്ചു. ദിവസവേതനക്കാരായ നിരവധി പേര്‍ വാടകവീട്ടില്‍ കഴിയുന്നുണ്ട്. അവരില്‍ ആര്‍ക്കെങ്കിലും വീട്ടുവാടക നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് 2-3 മാസത്തേക്ക് ഇളവ് നല്‍കും.
കഴിഞ്ഞ 40 മണിക്കൂറിനിടയില്‍ ഡല്‍ഹിയില്‍ കൊറോണ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗമുള്ളതായി സ്ഥിരീകരിക്കപ്പെട്ട 30 പേരില്‍ ചിലര്‍ വീട്ടിലേക്ക് മടങ്ങി. 23 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതൊരു ശുഭകരമായ വാര്‍ത്തയാണ്. എന്നാല്‍ പോരാട്ടം ഇപ്പോഴും തുടരുന്നതിനാല്‍ നമുക്ക് സന്തോഷിക്കാവനാവില്ല. എപ്പോള്‍ വേണമെങ്കിലും കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായേക്കാം. നാം ജാഗരൂകരായിരിക്കണം.- മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: We should change this mindset: Delhi CM Arvind Kejriwal


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..