ഖത്തര്‍ ലോകകപ്പിന് സമാനമായ ഒന്ന് ഇന്ത്യയില്‍ ആഘോഷിക്കുന്നത് വിദൂരമല്ല, ഉറപ്പ് പറയുന്നു- മോദി


1 min read
Read later
Print
Share

പ്രധാനമന്ത്രി നരേന്ദ്ര മോദി

ഷില്ലോങ്: ഇന്ത്യയില്‍ ലോകകപ്പ് ഫുട്‌ബോളിന് സമാനമായ ഒരു ഉത്സവം ആഘോഷിക്കുകയും അവിടെ ത്രിവര്‍ണ്ണ പതാക പാറിപ്പറക്കുകയും ചെയ്യുന്ന ദിവസം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഘാലയയില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'നമ്മള്‍ ഇന്നത്തെ ഖത്തറിലെ കളിയും കളിക്കളത്തിലെ വിദേശ ടീമുകളേയും നോക്കികാണുന്നുണ്ടാകാം. എന്നാല്‍ ഈ രാജ്യത്തെ യുവാക്കളില്‍ എനിക്ക് വിശ്വാസമുണ്ട്. അതിനാല്‍, ഇന്ത്യയില്‍ സമാനമായ ഒരു ഉത്സവം ആഘോഷിക്കുകയും ത്രിവര്‍ണ പതാകയെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന ദിവസം വിദൂരമല്ലെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും' മോദി പറഞ്ഞു.

ഫുട്‌ബോള്‍ ജ്വരം നമ്മെ എല്ലാവരേയും ബാധിച്ചിരിക്കുമ്പോള്‍ ഫുട്‌ബോള്‍ പദപ്രയോഗങ്ങളില്‍ എന്തുകൊണ്ട് സംസാരിച്ചുകൂടായെന്ന് ചോദിച്ച പ്രധാനമന്ത്രി മോദി ആരെങ്കിലും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് എതിരായി പ്രവര്‍ത്തിച്ചാല്‍ അവരെ ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കുമെന്നും പറഞ്ഞു. ഈ രീതിയില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി, വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തില്‍ നിരവധി തടസ്സങ്ങള്‍ക്ക് തങ്ങള്‍ ചുവപ്പ് കാര്‍ഡ് കാണിച്ചുവെന്നും മോദി പറഞ്ഞു.

'ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം നടക്കുന്ന ദിവസം തന്നെ ഞാന്‍ ഒരു ഫുട്‌ബോള്‍ മൈതാനത്ത്‌ ഫുട്‌ബോള്‍ ആരാധകരെ അഭിസംബോധന ചെയ്യുന്നത് യാദൃശ്ചികമാണ്. ഒരു വശത്ത് ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടക്കുന്നു. മറുവശത്ത് ഒരു ഫുട്‌ബോള്‍ മൈതാനത്ത്‌ നിന്ന് ഞങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു'പ്രധാനമന്ത്രി പറഞ്ഞു.

അഴിമതി, പക്ഷപാതം, സ്വജനപക്ഷപാതം, അക്രമം, പദ്ധതികള്‍ സ്തംഭിപ്പിക്കല്‍, വോട്ട് ബാങ്ക് രാഷ്ട്രീയം എന്നിവ ഇല്ലാതാക്കന്‍ ഞങ്ങള്‍ പലവിധ ശ്രമങ്ങളും നടത്തി വരുന്നു. എന്നാല്‍ ഈ രോഗങ്ങളുടെ വേരുകള്‍ ആഴത്തില്‍ പരന്നുകിടക്കുന്നുവെന്ന് നിങ്ങള്‍ക്കറിയാവുന്നതാണ്. അതുകൊണ്ട് തന്നെ നാമെല്ലാവരും ഒരുമിച്ച് അതിനെ വേരോടെ പിഴുതെറിയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.


Content Highlights: we'll celebrate a similar festival in India-like fifa world cup-pm modi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul

1 min

'വയനാട്ടിലല്ല, ഹൈദരബാദില്‍ എനിക്കെതിരേ മത്സരത്തിനുണ്ടോ'; രാഹുലിനെ വെല്ലുവിളിച്ച് ഒവൈസി

Sep 25, 2023


PM Modi

1 min

'കോണ്‍ഗ്രസ് നശിച്ചു, പാര്‍ട്ടിയെ നയിക്കുന്നത് നേതാക്കളല്ല, അര്‍ബന്‍ നക്‌സലുകള്‍' - മോദി

Sep 25, 2023


BJP

2 min

മത്സരിക്കാന്‍ കേന്ദ്രമന്ത്രിമാരും എം.പിമാരും കൂട്ടത്തോടെ; തന്ത്രംമാറ്റി ബിജെപി, ഞെട്ടലില്‍ ചൗഹാന്‍

Sep 26, 2023


Most Commented