അമരാവതി കൊലപാതകം: അറസ്റ്റിലായവരില്‍ ഒരാള്‍ മരിച്ചയാളുടെ സുഹൃത്തെന്ന് സഹോദരന്‍


ഉമേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെട്ടു.

ഉമേഷ് കോൽഹെയുടെ സഹോദരൻ മഹേഷ് കോൽഹെ:ANI

മുംബൈ: പ്രവാചകനെതിരായ വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നുപൂര്‍ ശര്‍മയെ പിന്തുണച്ചുവെന്നതിന്റെ പേരില്‍ അമരാവതിയില്‍ മെഡിക്കല്‍ സ്‌റ്റോറുടമ ഉമേഷ് കോല്‍ഹെയെ കൊലപ്പെടുത്തിയവരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നുവെന്ന് സഹോദരന്‍ മഹേഷ് കോല്‍ഹെ. അറസ്റ്റിലായ മൃഗഡോക്ടര്‍ കൂടിയായ യൂസഫ് ഖാനെ 2006 മുതല്‍ അറിയാമെന്നും നല്ല സുഹൃത്തായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യൂസഫ് ഖാനടക്കം ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കടയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജൂണ്‍ 21നാണ് മഹാരാഷ്ട്രയിലെ മെഡിക്കല്‍ ഷോപ്പ് ഉടമയായ ഉമേഷ് കോല്‍ഹെയും സമാനമായ രീതിയില്‍ കൊല്ലപ്പെട്ടത്. രാത്രിയില്‍ കടയടച്ച് വീട്ടിലേക്ക് തിരിച്ചുപോവുന്നതിനിടെ ഉമേഷിനെ അക്രമികള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു.

ഉമേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെട്ടു. ഉമേഷിന്റെ മകന്‍ സങ്കേത് കോല്‍ഹെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.

കൊലപാതകം ഐ.എസ് ഭീകരര്‍ നടത്തുന്നതിന് സമാനമായ കൊലപാതകമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പറഞ്ഞു. സംഭവത്തില്‍ എന്‍ഐഎ യുഎപിഎ ചുമത്തി. കൊലക്കുറ്റം, ഗൂഢാലോചന, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ശനിയാഴ്ച രാത്രിയോടു കൂടിയാണ് എന്‍ഐഎ കേസെടുത്തത്.



Content Highlights: We knew him since 2006; Mahesh Kolhe, brother of Umesh Kolhe murdered in Amravati

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented