21-ാം നൂറ്റാണ്ടിലെ നിര്‍ണായക ശക്തിയായി ഇന്ത്യ-യുഎസ് സഖ്യം മാറും- രാജ്‌നാഥ് സിങ്


അതിവേഗം മാറിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ ഇന്ത്യ വളരെ പ്രധാനപ്പെട്ട പങ്കാളിയാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.

അമേരിക്കൻപ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും| Photo: ANI

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായുള്ള ചര്‍ച്ച ഫലപ്രദവും സമഗ്രവുമായിരുന്നെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യ-യു.എസ് സഖ്യത്തിന്റെ സാധ്യതകളെ കുറിച്ച് ഇരു കൂട്ടര്‍ക്കും കൃത്യമായ ധാരണകള്‍ ഉണ്ടെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

പ്രതിരോധ സഹകരണം, വിവരങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും കൈമാറ്റം തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ നടന്നത്. സൈനിക അഭ്യാസങ്ങളെ കുറിച്ചുള്ള അവലോകനങ്ങളും ചര്‍ച്ചയുടെ ഭാഗമായി നടന്നു. LEMOA, COMCASA, BECA എന്നീ കരാറുകളിലും ഇരു പ്രതിരേധ മന്ത്രിമാരും ഒപ്പുവെച്ചു. ഇരു രാജ്യങ്ങളുടെയും ശക്തിയും സാധ്യതകളും പരസ്പരം തിരിച്ചറിയാനും തങ്ങള്‍ തയ്യാറായതായി രാജ്‌നാഥ് സിങ് പറഞ്ഞു.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന അന്തർദേശീയ രാഷ്ട്രീയത്തില്‍ ഇന്ത്യ വളരെ പ്രധാനപ്പെട്ട പങ്കാളിയാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. ഇന്തോ-പസഫിക് മേഖലയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് ഇന്ത്യ-അമേരിക്ക സഖ്യം നിര്‍ണായക ഘടകമാണെന്നും യു.എസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.

Content Highlights: We hope to make Indo-US ties one of the defining partnerships of 21st century says Rajnath Singh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented