'ദക്ഷിണേന്ത്യക്കാരായ ഞങ്ങള്‍ക്ക് ഉയര്‍ന്നശബ്ദം ഭയം; കോടതിയിലെ ശബ്ദമുയർത്തല്‍ വിധിയെ സ്വാധീനിക്കില്ല'


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

Photo: ANI

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍നിന്നുള്ള താന്‍ ഉള്‍പ്പടെയുള്ള ജഡ്ജിമാര്‍ക്ക് ഉയര്‍ന്ന ശബ്ദത്തില്‍ അഭിഭാഷകര്‍ നടത്തുന്ന വാദം കേള്‍ക്കുന്നത് ഭയമാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. കേസില്‍ മെറിറ്റ് ഇല്ലാത്തപ്പോഴാണ് അഭിഭാഷകര്‍ ഉയര്‍ന്ന ശബ്ദത്തില്‍ വാദിക്കുന്നതെന്നാണ് തന്റെ വിലയിരുത്തലെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിക്കുന്നതിനിടയില്‍ എതിര്‍ കക്ഷിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നീരജ് കിഷന്‍ കൗള്‍ ശബ്ദമുയര്‍ത്തി എതിര്‍വാദം ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് തന്റെ അഭിപ്രായം അറിയിച്ചത്.

ഉയര്‍ന്ന ശബ്ദത്തില്‍ വാദിക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അത് കേസിന്റെ വിധിയെ ഒരു തരത്തിലും ബാധിക്കില്ല. അതിനാല്‍ ആരോഗ്യം കണക്കിലെടുത്ത് ശബ്ദം കുറച്ച് എല്ലാവരും വാദിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Content Highlights: We from the South fear loud voices; Don't think it will affect the case-nv ramana cji


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented