ലഖ്‌നൗ: മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പരമാവധി ശ്രമിച്ചിട്ടും കര്‍ഷകരെ നിയമം സംബന്ധിച്ച് ബോധ്യപ്പെടുത്താനായില്ലെന്നതില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'സര്‍ക്കാര്‍ എല്ലാ തലത്തിലും കര്‍ഷകരുമായി സംവദിക്കാന്‍ ശ്രമിച്ചിരുന്നു. ഞങ്ങളുടെ ഭാഗത്തെ ചില പോരായ്മകള്‍ കാരണം, ജനങ്ങളോട് വിശദീകരിക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു' ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ യോഗി പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് ചരിത്രപരമായ നടപടിയാണെന്ന് വിശേഷിപ്പിച്ച യോഗി ആദിത്യനാഥ് തീരുമാനത്തില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. 

'ഗുരുനായക് ജയന്തിയില്‍, ജനാധിപത്യത്തിലെ സംവേദനത്തിന്റെ ഭാഷ ഉപയോഗിച്ച് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് ചരിത്രപരമായ പ്രവര്‍ത്തനമാണ് പ്രധാനമന്ത്രി നടത്തിയത്' യോഗി പറഞ്ഞു