ന്യൂഡല്‍ഹി: രാജ്യം ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. വിവര സാങ്കേതിക വിദ്യയുടെ വന്‍തോതിലുള്ള പ്രയോഗത്തിലൂടെയാണ് ഈനേട്ടം കൈവരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഡിജിറ്റല്‍ ഇന്ത്യ എന്ന സര്‍ക്കാര്‍ പദ്ധതിയില്‍ രാഷ്ട്രീയമില്ല.
കേന്ദ്ര - സംസ്ഥാന ബന്ധങ്ങള്‍ക്കും ഡിജിറ്റല്‍ ഇന്ത്യയില്‍ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഡിജിറ്റല്‍ ഇന്ത്യ ശാക്തീകരിക്കാനാനുള്ളതാണ്.
രാജ്യത്തെ ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കും ഇടയില്‍ ഒരു പാലമായി പ്രവര്‍ത്തിച്ച് അവ തമ്മിലുള്ള വിടവ് ഡിജിറ്റല്‍ ഇന്ത്യ നികത്തുന്നു. ചിലവ് കുറഞ്ഞ സാങ്കേതിക വിദ്യയിലാണ് നാം ആശ്രയിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ വിഭാവനം ചെയ്ത പുതിയ ഇന്ത്യ എന്ന സങ്കല്‍പ്പം നമ്മുടെ ചിന്തകളില്‍ പോലും മാറ്റം വരുത്തി. വലിയ കാര്യങ്ങള്‍ ആഗ്രഹിക്കാന്‍ അത് പ്രചോദനമാണ്. നാം വലിയ കാര്യങ്ങള്‍ ആഗ്രഹിച്ചില്ലെങ്കില്‍ വിജയങ്ങള്‍ നേടാനാവില്ല.
സ്മാര്‍ട്ട് ഫോണ്‍ ഫാക്ടറികളുടെ എണ്ണത്തിണ്ടായ വളര്‍ച്ചയും ഒപ്റ്റിക്കല്‍ ഫൈബര്‍ ശ്യംഖലയുടെ മുന്നേറ്റവും രാജ്യം ഡിജിറ്റല്‍ സാങ്കേതിക വിദ്യ കൈവരിക്കുന്നതില്‍ എത്രത്തോളം മുന്നേറി എന്ന് തെളിയിക്കുന്നുണ്ട്. ചരിത്രപരമായ കാരണത്താല്‍ വ്യാവസായിക വിപ്ലവം നാം നഷ്ടപ്പെടുത്തി. എന്നാല്‍ സാങ്കേതിക വിപ്ലവം നഷ്ടപ്പെടുത്താന്‍ നാം ഒരുക്കമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: We Don't Want To Miss Digital revolution says Minister Ravi Shankar Prasad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..