ലോക്ഡൗണിൽ ധനസഹായം നല്‍കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ നോട്ടടിക്കുന്ന യന്ത്രമില്ല-കര്‍ണാടക മന്ത്രി


കെ എസ് ഈശ്വരപ്പ | Photo : pics4news

ബെംഗളൂരു: സംസ്ഥാനത്തെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ സര്‍ക്കാരിന്റെ പക്കല്‍ നോട്ടടിക്കുന്ന യന്ത്രമില്ലെന്ന് കര്‍ണാടക ഗ്രാമവികസനമന്ത്രി കെ എസ് ഈശ്വരപ്പ. ലോക്ഡൗണ്‍ മൂലം ദുരിതത്തിലായ തൊഴിലാളികളുടെ കുടുംബത്തിന് പതിനായിരം രൂപ വീതം ധനസഹായം അനുവദിക്കുന്ന കാര്യം സംസ്ഥാനസര്‍ക്കാര്‍ പരിഗണിക്കണമെന്ന പ്രതിപക്ഷനേതാക്കളുടെ ആവശ്യത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ഈശ്വരപ്പ. ഈശ്വരപ്പയുടെ പ്രതികരണം രൂക്ഷവിമര്‍ശനങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്തു.

പ്രതിപക്ഷം മൗനം പാലിക്കുകയാണെങ്കില്‍ ലോക്ഡൗണ്‍ വിജയമാകുമെന്നും സംസ്ഥാനത്ത് പോസിറ്റീവ് കേസുകള്‍ കുറയുമെന്നും ഈശ്വരപ്പ പറഞ്ഞു. മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എച്ച് ഡി കുമാരസ്വാമി , കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എന്നിവര്‍ പതിനാല് ദിവസത്തേക്ക് മൗനം പാലിക്കണമെന്നും അങ്ങനെയായാല്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ എളുപ്പമാകുമെന്നും ഈശ്വരപ്പ ആവശ്യപ്പെട്ടു. നൂറ്റാണ്ടിന് ശേഷമാണ് ഇന്ത്യയില്‍ മഹാമാരി ഉണ്ടായത്, ആരും അത് മുന്‍കൂട്ടി കണ്ടിട്ടില്ല. അതിനാല്‍ അക്കാര്യത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ്സും ജെഡിഎസും ഈശ്വരപ്പയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. നോട്ടടിക്കണോ അതോ ഖജനാവില്‍ നിന്ന് പണമെടുക്കണോ എന്ന കാര്യം ഈശ്വരപ്പയ്ക്ക് തീരുമാനിക്കാമെന്നും ദുരിതകാലത്ത് കഷ്ടപ്പെടുന്നവരെ സഹായിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് സലിം അഹമ്മദ് പ്രതികരിച്ചു. പ്രതിപക്ഷം ധനസഹായപദ്ധതിയാണ് മുന്നോട്ടു വെക്കുന്നതെന്നും എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ തത്ക്കാലം അത് അനുവദിക്കാനാവില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എന്‍ രവികുമാര്‍ പറഞ്ഞു. സാഹചര്യം വിശകലനം ചെയ്ത ശേഷം സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് വ്യാപനവും തുടര്‍ന്നുള്ള ലോക്ഡൗണും മൂലം ദുരിതത്തിലായ സമൂഹത്തിലെ താഴെത്തട്ടിലെ ജനങ്ങളെ കുറിച്ച് വിവാദപരമായ പ്രസ്താവന നടത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ഈശ്വരപ്പ. ഭക്ഷ്യധാന്യവിതരണത്തെ കുറിച്ച് അന്വേഷിച്ച ഒരു സാമൂഹികപ്രവര്‍ത്തകനോട് കര്‍ഷകര്‍ക്ക് മരിക്കാന്‍ പറ്റിയ നേരമാണിത് എന്നുള്ള ഭക്ഷ്യവകുപ്പ് മന്ത്രി ഉമേഷ് വി കാട്ടിയുടെ മറുപടിയടങ്ങിയ ശബ്ദസന്ദേശം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത് സര്‍ക്കാരിന് തലവേദനയായി തീര്‍ന്നിരുന്നു.

Content Highlights: We don’t print notes to extend doles Karnataka minister

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented