'ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും നിഷ്പക്ഷവുമാണ്‌' നിലപാട് വ്യക്തമാക്കി ഫെയ്‌സ്ബുക്ക്


-

മുംബൈ: ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണങ്ങൾക്ക് പിന്നാലെയുണ്ടായ വിവാദങ്ങളെ തുടർന്ന് വിശദീകരണവുമായി ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്ക് ഇന്ത്യ മാനേജിങ് ഡയറക്ടറായ അജിത്ത് മോഹനാണ് ഫെയ്സ്ബുക്കിന്റെ പ്രവർത്തനങ്ങൾ സുതാര്യവും നിഷ്പക്ഷവുമാണെന്ന് വിശദീകരിച്ച് രംഗത്തെത്തിയത്.

വ്യക്തികൾക്ക് സ്വയം അവതരിപ്പിക്കാനുള്ള തുറന്നതും സുത്യാര്യവും നിഷ്പക്ഷവുമായ വേദിയാണ്‌ ഫെയ്സ്ബുക്ക്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫെയ്സ്ബുക്ക് സ്വന്തം നിലപാടുകളിൽ മായം ചേർക്കുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഈ ആരോപണങ്ങളെ ഞങ്ങൾ ഗൗരവമായി പരിഗണിക്കുന്നു. ഞങ്ങളുടെ നിലപാടുകൾ വ്യക്തമാക്കാൻ ഈ അവസരത്തെ വിനിയോഗിക്കുന്നു.

എല്ലാത്തരത്തിലുമുള്ള വിദ്വേഷപ്രചരണങ്ങളേയും ഞങ്ങൾ അപലപിക്കുന്നു. ഫെയ്സ്ബുക്കിൽ എന്ത് അനുവദിക്കുമെന്നും എന്ത് അനുവദിക്കില്ലെന്നും കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിൽ ഞങ്ങൾ വ്യക്തമാക്കിയിട്ടുള്ളതാണ്. മതത്തിന്റേയും വംശത്തിന്റേയും ദേശീയതയുടേയും പേരിൽ വ്യക്തികൾക്കെതിരെയുള്ള ആക്രമണങ്ങളെ ഞങ്ങൾ പ്രതിരോധിക്കും.

ജനാധിപത്യത്തിന്റെ മൂല്യങ്ങളെ ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു. അത് ഞങ്ങളുടെ സ്ഥാപനത്തിന്റെ ഘടനയെക്കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്. ഞങ്ങളുടെ ജീവനക്കാരിൽ പലരും രാഷ്ട്രീയപരമായും സാംസ്കാരികപരമായും സമൂഹത്തിന്റെ പല വിഭാഗങ്ങളിൽ നിന്നും വരുന്നവരാണ്. എന്നാൽ എല്ലാ ഭിന്നതകളും മറന്ന് അവർ സ്വന്തം കർത്തവ്യങ്ങൾ ചെയ്യുന്നു. സമാനമായി ഫെയ്സ്ബുക്കിന്റെ നിലപാടുകളും ഏകപക്ഷീയമല്ല. എല്ലാ വിഭാഗങ്ങളെക്കൂടി പരിഗണിച്ച് അഭിപ്രായങ്ങൾ കേട്ടതിനുശേഷമാണ് നയങ്ങള്‍ രൂപീകരിക്കുന്നത്.

വിദ്വേഷപ്രസംഗങ്ങൾക്ക് ഫെയ്സ്ബുക്കിൽ സ്ഥാനമില്ല. ഇത്തരം ഉള്ളടക്കങ്ങളെ ഞങ്ങൾ നിഷ്പക്ഷമായി തടയും. ഒരു രാഷ്ട്രീയ പാർട്ടിയേയും നേതാവിനേയും വിശ്വാസങ്ങളേയും പരിഗണിക്കാതെ ലോകത്താകമാനം ഞങ്ങൾ ഈ നയം നടപ്പിലാക്കും. വിദ്വേഷപ്രസംഗങ്ങൾ ഞങ്ങൾ തടഞ്ഞിട്ടുണ്ട്. ഇനിയും അത് തുടരും. ഇത്തരം ഉള്ളടക്കങ്ങൾ കണ്ടുപിടിക്കാനുള്ള പ്രവർത്തനങ്ങളിൽ ഞങ്ങൾ വ്യാപതരാണെന്നും ഇനിയും മുന്നേറാനുണ്ടെന്നും ഫെയ്സ്ബുക്ക് വ്യക്തമാക്കി.

ഫെയ്സ്ബുക്കിലൂടെയുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടിയെടുക്കുന്നതിനെ ഫെയ്സ്ബുക്ക് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥൻ തടഞ്ഞുവെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിലെ ബിസിനസ് സാധ്യതകളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ഇടപെടൽ എന്നും റിപ്പോർട്ടിൽ പറയുന്നു

Content Highlights: We Are Open Transparent Non-Partisan Says Facebook After Row

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented