ന്യൂഡല്‍ഹി: രക്തബന്ധത്തിന്റെ സ്വത്വബോധമില്ലാത്തവരാണ് മതേതരവാദികളെന്നും ഭരണഘടന ഭേദഗതി ചെയ്യണമെന്നും കേന്ദ്ര തൊഴില്‍ സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. കര്‍ണാടകയിലെ യെല്‍ബുര്‍ഗയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന. മതനിരപേക്ഷകരും പുരോഗമനവാദികളുമാണെന്ന് അവകാശപ്പെടുന്നവര്‍ക്ക് അവരുടെ മാതാപിതാക്കളെയോ രക്തത്തേയോ തിരിച്ചറിയാന്‍ കഴിയാത്തവരാണ്.
ആരെങ്കിലും തങ്ങള്‍ മുസ്ലിമാണ്, ക്രിസ്ത്യനാണ്, ബ്രാഹ്മണനാണ്, ലിംഗായത്താണ്, ഹിന്ദുവാണ് എന്നുപറഞ്ഞാന്‍ എനിക്ക് വളരെ സന്തോഷമാണ്. എന്നാല്‍ മതനിരപേക്ഷകരാണ് എന്ന് പറയുന്നതിലാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ഭരണഘടന ബി.ആര്‍.അംബേദ്കറുടെ ചിന്തകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഞാന്‍ ഭരണഘടനയെ ബഹുമാനിക്കുന്നു. എന്നാല്‍ വിവിധ ഘട്ടങ്ങളിലായി ഭരണഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഭാവിയിലും അത് മാറും. അത് മാറ്റാന്‍ ഞങ്ങള്‍ ഇവിടെയുണ്ടെന്നും ഹെഗ്‌ഡെ പറഞ്ഞു.
ഭരണഘടന മാറ്റിമറിക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുവെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താനയേയും അദ്ദേഹം വിമര്‍ശിച്ചു. തങ്ങളുടെ ഭാഷയും സംസ്‌കാരവും അതേ ഭാഷയില്‍ മറുപടി നല്‍കാന്‍ അനുവദിക്കുന്നില്ലെന്നും ഹെഗ്‌ഡെ പറഞ്ഞു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..