ന്യൂഡല്‍ഹി: ഇന്ത്യയില്‍ കടല്‍വഴിയെത്തി ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നുണ്ടെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാന്‍ബ. കടല്‍വഴി ആക്രമണം നടത്താന്‍ ഭീകരര്‍ പരിശീലനം നേടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്തോ- പസഫിക് റിജ്യണല്‍ ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഈയൊരു ഭാഗത്ത് മാത്രമാണ് വിവിധരൂപത്തിലുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും അതില്‍ നിന്ന് കുറച്ചുരാജ്യങ്ങള്‍ മാത്രമാണ് മുക്തരായിരിക്കുന്നതെന്നും അദ്ദേഹം സമ്മേളനത്തില്‍ പറഞ്ഞു.
വളരെ ഗൗരവമാര്‍ന്ന ഒരുരാജ്യത്തിന്റെ പിന്തുണയോടെയുള്ള ഭീകരവാദത്തെയാണ് നാം നേരിടുന്നതെന്നും പാകിസ്താന്റെ പേര് പരാമര്‍ശിക്കാതെ സുനില്‍ ലാന്‍ബ വ്യക്തമാക്കി.
ജമ്മുകശ്മിരില്‍ ആഴ്ചകള്‍ക്ക് മുമ്പ് വലിയൊരു ഭീകരാക്രമണം ഉണ്ടായി. ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു രാജ്യത്തിന്റെ പിന്തുണയോടെയുള്ള അതിക്രമങ്ങളാണ് ഇതൊക്കെയെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടും ഭീകരസംഘടനകള്‍ വളരെവേഗം രൂപംകൊള്ളുന്നത് നമ്മള്‍ കാണുന്നു. എന്നാല്‍ ഒരു പ്രത്യേക തരം ഭീകരവാദമായിരിക്കും ഭാവിയില്‍ ലോകം നേരിടുന്ന വലിയ സുരക്ഷാ ഭീഷണിയെന്നും സുനില്‍ ലാന്‍ബ പറഞ്ഞു. ഇതിന് പരിപാഹം കാണാനുള്ള ശ്രമത്തിലാണ് ഇന്ത്യയെന്നും ഭീകരവാദത്തെ തുടച്ചുനീക്കാന്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights:m We also have reports of terrorists being trained to carry out operations through sea Say Navy Chief