
പ്രകടനത്തിന്റെ ദൃശ്യങ്ങളിൽ നിന്ന്
ന്യൂഡല്‍ഹി: മണ്ണിലും വിണ്ണിലും അത്ഭുതകാഴ്ചകളൊരുക്കി ഡല്‍ഹിയിലെ റിപ്പബ്ലിക് ദിനാഘോഷം. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാജ്പഥിന്റെ ആകാശത്ത് 75 സേനാ വിമാനങ്ങള്‍ ഒന്നിച്ച് പറന്ന് കരുത്തുകാട്ടി. 75 ാം സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി 17 ജാഗ്വാര്‍ വിമാനങ്ങള്‍ ആകാശത്ത് 75 അക്കത്തിന്റെ മാതൃക തീര്‍ത്ത് പറന്നു.
അടുത്തിടെ സേനയുടെ ഭാഗമായ റഫാല്‍ വിമാനങ്ങള്‍ക്കൊപ്പം മറ്റ് യുദ്ധ വിമാനങ്ങളും പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. മിഗ് 29 കെ, റഫാല്‍, സുഖോയ്, എംഐ-17, സാംരഗ്, അപ്പാഷെ, ഡകോട എന്നിവയാണ് പ്രകടനത്തില്‍ പങ്കെടുത്തവരിലെ 'പ്രമുഖര്‍'. സേനാവിമാനങ്ങള്‍ വ്യത്യസ്ത ഫോര്‍മേഷനുകളില്‍ ആകാശത്ത് കൗതുകകാഴ്ചയൊരുക്കി.
പ്രകടനത്തിന്റെ ചെറിയ ദൃശ്യങ്ങള്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ആകാശകാഴ്ചയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ ഇന്ന് ദൂരദര്ശന് ചാനലിലും കാണാം. ദൂരദര്‍ശനുമായി സഹകരിച്ച് വിമാനത്തിന്റെ അകത്ത് നിന്നുള്ള വീഡിയോ ആദ്യമായാണ് റെക്കോര്‍ഡ് ചെയ്ത് സംപ്രേഷണം ചെയ്യുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..