പ്രധാനമന്ത്രി സംസ്കാരചടങ്ങിൽ പങ്കെടുക്കുന്നു
ന്യൂഡല്‍ഹി: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി മോദി. ടോക്യോയില്‍ ചൊവ്വാഴ്ച നടന്ന ചടങ്ങിലാണ് വിവിധ ലോകനേതാക്കള്‍ക്കൊപ്പം പ്രധാനമന്ത്രിയും പങ്കുചേര്‍ന്നത്.
ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി മോദി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഷിന്‍സോ ആബേ നടത്തിയ ഇടപെടലുകളെ പ്രധാനമന്ത്രി സ്മരിച്ചു.
ഷിന്‍സോ ആബെയുടെ ശവസംസ്‌കാര ചടങ്ങ് വിപുലമായി നടത്തുന്നതിനെതിരെ വലിയ പൊതുജനപ്രതിഷേധം ഉയര്‍ന്നിരുന്നു. പൊതുഖജനാവില്‍ നിന്ന് വന്‍തുക ചെലവഴിച്ച് ചടങ്ങുകള്‍ നടത്തുന്നതിനെതിരായായിരുന്നു വിമര്‍ശനം. ഒരു കോടി രൂപയാണ് ചടങ്ങുകള്‍ക്കായി നീക്കിവെച്ചിരുന്നത്. രാജ്യത്തെ 60 ശതമാനം ജനങ്ങളും പൊതുചടങ്ങിനെതിരായിരുന്നുവെന്നാണ് സര്‍വേ ഫലങ്ങള്‍ പുറത്തുവന്നത്.
രാഷ്ട്രീയ നേതാക്കളുടെ ശവസംസ്‌കാരം രാജ്യം ഔദ്യോഗികമായി നടത്തുന്ന രീതി ജപ്പാനില്ല. സര്‍ക്കാര്‍ നേതൃത്തില്‍ ശവസംസ്‌കാര ചടങ്ങുകള്‍ ലഭിച്ച രാജ്യത്തെ തന്നെ രണ്ടാമത്തെ രാഷ്ട്രീയനേതാവാണ് ആബേ. ദശാബ്ദങ്ങള്‍ക്ക് മുന്‍പായിരുന്നു ആദ്യത്തേത്.
Content Highlights: Watch: PM Modi's Homage To Shinzo Abe, World Leaders At State Funeral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..