കുട്ടിക്കാലത്ത് പിതാവ് ലൈംഗികചൂഷണത്തിന് ഇരയാക്കി; വെളിപ്പെടുത്തലുമായി ഡല്‍ഹി വനിതാകമ്മിഷന്‍ അധ്യക്ഷ


1 min read
Read later
Print
Share

സ്വാതി മാലിവാൾ | Photo: ANI

ന്യൂഡല്‍ഹി: കുട്ടിക്കാലത്ത് പിതാവില്‍നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍. ദേശീയ വനിതാ കമ്മിഷന്‍ അംഗവും നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബുവും കഴിഞ്ഞ ദിവസം സമാനമായ ദുരനുഭവം വെളിപ്പെടുത്തിയിരുന്നു.

ഞാന്‍ ചെറിയകുട്ടിയായിരുന്ന സമയത്ത് സ്വന്തം പിതാവില്‍നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടിവന്നിട്ടുണ്ട്. അയാള്‍ എന്നെ ഒരുപാട് അടിക്കുമായിരുന്നു. അയാള്‍ വീട്ടിലേക്ക് വരുമ്പോള്‍ എനിക്ക് ഭയമായിരുന്നു. പലപ്പോഴും കട്ടിലിനു കീഴില്‍ ഒളിച്ചിരിക്കുമായിരുന്നു, സ്വാതി പറഞ്ഞു. സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ തനിക്ക് എങ്ങനെ സഹായിക്കാനാകും എന്നതിനെ കുറിച്ചും കുട്ടികളെ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നവരെ പാഠംപഠിപ്പിക്കുന്നതിനെ കുറിച്ചും എല്ലാ രാത്രിയും ആലോചിക്കുമായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുടിയില്‍ പിടിച്ച് തല ഭിത്തില്‍ ഇടിക്കുമായിരുന്നു. തലയില്‍നിന്ന് രക്തം വരാറുണ്ടായിരുന്നു, പിതാവിന്റെ ക്രൂരത വിശദീകരിക്കവേ സ്വാതി പറഞ്ഞു. ഒരുപാട് ക്രൂരതകള്‍ അനുഭവിക്കേണ്ടിവരുന്ന ഒരാള്‍ക്കേ മറ്റുള്ളവരുടെ വേദന മനസ്സിലാക്കാന്‍ സാധിക്കൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നാലാം ക്ലാസുവരെ അച്ഛനൊപ്പമായിരുന്നു കഴിഞ്ഞിരുന്നതെന്നും പലകുറി അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും സ്വാതി പറഞ്ഞു.

Content Highlights: was sexually assaulted by father in childhood says delhi women commission chief swati maliwal

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Prashant Bhushan

2 min

200 സീറ്റ് കടക്കില്ല, അടുത്ത PM മോദിയായിരിക്കില്ല; BJP തന്നെയെങ്കില്‍ ഗഡ്കരി- പ്രശാന്ത് ഭൂഷൺ

May 31, 2023


PM Narendra Modi

1 min

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ രാജ്യം പാപ്പരാകുന്ന സ്ഥിതിയിലെത്തിക്കും- മോദി

May 31, 2023


RAHUL GANDHI

1 min

മുസ്ലിം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയെന്ന് യുഎസില്‍ രാഹുല്‍; വിമര്‍ശനവുമായി ബിജെപി

Jun 2, 2023

Most Commented