രാഹുലിന്റെ 'കേരള'യാത്രയെ വിമര്‍ശിച്ച് സിപിഎം, മുണ്ടുടുത്ത മോദിയുടെ നാട്ടിലെ വിമര്‍ശമെന്ന് കോണ്‍ഗ്രസ്


രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരം വെള്ളായണിയിൽ നിന്നും ആരംഭിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം ആരംഭിച്ചതോടെ ബി.ജെ.പിയ്ക്ക് പിന്നാലെ യാത്രയെ വിമര്‍ശിച്ച് സി.പി.എമ്മും രംഗത്ത്. കേരളത്തില്‍ 18 ദിവസവും യു.പിയില്‍ രണ്ട് ദിവസം മാത്രവും നടക്കുന്ന യാത്ര ബി.ജെ.പിയെ നേരിടാനുള്ള വിചിത്രമായ വഴി എന്ന് സി.പി.എം. ട്വീറ്റ് ചെയ്തു. മുണ്ടുടുത്ത മോദിയുടെ നാട്ടിലെ ബാലിശമായ വിമര്‍ശനം എന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. സി.പി.എം. ബി.ജെ.പിയുടെ എ-ടീം ആണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു.

കന്യാകുമാരി കടന്ന് ഭാരത് ജോഡോ യാത്ര പാറശ്ശാലയിലെത്തിയത് മുതല്‍ സൈബര്‍ ഇടത്തിലെ സി.പി.എം. അനുകൂല പ്രൊഫൈലുകള്‍ വലിയ വിമര്‍ശനം ആരംഭിച്ചിട്ടുണ്ട്. 18 ദിവസം കേരളത്തില്‍ നടന്നാണോ ബി.ജെ.പിക്കെതിരേ യുദ്ധം നയിക്കുന്നത് എന്നായിരുന്നു ചോദ്യം. ഇതിനെ പ്രതിരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സജീവമായി. പിന്നാലെയാണ് ഉച്ചയോടെ സി.പി.എം. ഔദ്യോഗികമായിത്തന്നെ ഭാരത് ജോഡോ യാത്രാ റൂട്ടിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തത്. 18 ദിവസം കേരളത്തിലും രണ്ട് ദിവസം യു.പിയിലും നടക്കുന്നത് ഭാരത് ജോഡോ യാത്രയല്ല സീറ്റ് ജോഡോ യാത്രയാണെന്ന് സി.പി.എം. കുറ്റപ്പെടുത്തി. ബി.ജെ.പിയെ നേരിടാനുള്ള വിചിത്രമായ വഴിയെന്ന പരിഹാസവും.

കേരളത്തില്‍ വലിയ ശത്രുതയിലെങ്കിലും കേരളത്തിന് പുറത്ത് മതേതര സഖ്യസര്‍ക്കാരുകള്‍ക്കായി പല സംസ്ഥാനങ്ങളിലും ഒരുമിച്ചുള്ള സി.പി.എമ്മിനോട് പക്ഷേ കോണ്‍ഗ്രസിന്റെ മറുപടി അതിരൂക്ഷമായിരുന്നു. മുണ്ടുടുത്ത മോദിയുടെ നാട്ടിലെ ബി.ജെ.പിയുടെ എ-ടീം ബാലിശമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു.

യാത്ര ബി.ജെ.പിയെ വിറളി പിടിപ്പിക്കുന്നു എന്ന അര്‍ഥത്തില്‍ ആര്‍.എസ്.എസിന്റെ പഴയ കാക്കി ട്രൗസര്‍ കത്തിത്തുടങ്ങിയ ചിത്രം രാവിലെ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരേ ബി.ജെ.പി. രംഗത്ത് വരികയും ചിത്രം പിന്‍വലിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ യാത്രയെ വിമര്‍ശിച്ച് സി.പി.എമ്മും രംഗത്ത് വന്നതോടെ കാക്കി ട്രൗസറിന്റെ പാതിയില്‍ ചുവപ്പും ചേര്‍ത്ത് കോണ്‍ഗ്രസ് പ്രൊഫൈലുകള്‍ പ്രചരിപ്പിച്ച് തുടങ്ങി.

കേരള മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിലെ പല കോണ്‍ഗ്രസ് നേതാക്കളും മുണ്ടുടുത്ത മോദി എന്ന് നേരത്തേ വിളിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വം അങ്ങനെയൊരു വിമര്‍ശനത്തിന് മുതിര്‍ന്നിരുന്നില്ല. ബി.ജെ.പിയ്ക്കെതിരെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടിയുമാണ് രാഹുല്‍ ഭാരത് ജോഡോ യാത്ര നയിക്കുന്നത്. യാത്രാ കേരളത്തിലൂടെ കടന്നു പോകുമ്പോള്‍ കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാമത്തെ നേതാവിനെ മുണ്ടുടുത്ത മോദി എന്ന് കോണ്‍ഗ്രസ് ദേശീയ നേതാവ് വിളിക്കുന്നത് ദേശീയ തലത്തില്‍ തുടര്‍ന്നും ചര്‍ച്ചയായേക്കും.

എന്നാല്‍ ഭാരത് ജോഡോ യാത്ര കശ്മീരില്‍ അവസാനിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ സുഹൃത്ത് കൂടിയായ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കാനും സാധ്യതയുണ്ട് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

Content Highlights: war of words between cpm and congress over rahul gandhi bharat jodo yatra enters kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented