ബിഹാറും ജെ.ഡി.യു. മുക്തമാകുമെന്ന് സുശീല്‍ കുമാര്‍ മോദി; പകല്‍ക്കിനാവ് കാണേണ്ടെന്ന് മറുപടി


സുശീൽ കുമാർ മോദി, നിതീഷ് കുമാർ | Photo: ANI

ന്യൂഡല്‍ഹി: സഖ്യം പിരിഞ്ഞതിനു പിന്നാലെ ബി.ജെ.പി.-ജെ.ഡി.യു. വാക്‌പോര് രൂക്ഷമാകുന്നു. മണിപ്പുരിലെ ആറ് ജെ.ഡി.യു. എം.എല്‍.എമാരില്‍ അഞ്ചുപേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഇരുപാര്‍ട്ടിയിലെയും നേതാക്കള്‍ ഏറ്റവുമൊടുവില്‍ കൊമ്പുകോര്‍ത്തത്.

മണിപ്പുരിലെ സംഭവവികാസങ്ങള്‍ക്ക് പിന്നാലെ ബി.ജെ.പി. നേതാവ് സുശീല്‍ കുമാര്‍ മോദി ജെ.ഡി.യുവിനെതിരേ രൂക്ഷപരിഹാസവുമായി രംഗത്തെത്തുകയായിരുന്നു. അരുണാചല്‍ പ്രദേശിനു പിന്നാലെ മണിപ്പുരും ജെ.ഡി.യു. മുക്തമായിരിക്കുകയാണ്. വളരെപ്പെട്ടെന്നുതന്നെ ലാലുജി ബിഹാറും ജെ.ഡി.യു. മുക്തമാക്കും, സുശീല്‍ കുമാര്‍ മോദി ട്വീറ്റ് ചെയ്തു. ബി.ജെ.പി. എം.പിയായ സുശീല്‍ കുമാര്‍ മുന്‍പത്തെ നിതീഷ് കുമാര്‍ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു.

സുശീല്‍ കുമാര്‍ മോദിയുടെ പരിഹാസത്തിന് മറുപടിയുമായി ജെ.ഡി.യു. നേതാവും നിതീഷ് കുമാറിന്റെ അടുത്ത അനുയായിയുമായ രാജീവ് രഞ്ജന്‍ സിങ് രംഗത്തെത്തി. വെറുതെ പകല്‍ക്കിനാവ് കാണാന്‍ നില്‍ക്കേണ്ടെന്നും 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പരാജയപ്പെടുമെന്നും അദ്ദേഹം പരിഹസിച്ചു. അരുണാചല്‍ പ്രദേശില്‍ ബി.ജെ.പി. സഖ്യധര്‍മം പാലിച്ചില്ലെന്നും രാജീവ് കുറ്റപ്പെടുത്തി. അരുണാചല്‍ പ്രദേശിലെ ജെ.ഡി.യുവിന്റെ ഏഴ് എം.എല്‍.എമാരും ബി.ജെ.പിക്കൊപ്പം ചേര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. 2015-ലെ മണിപ്പുര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 53 സീറ്റുകളില്‍ വിജയിക്കാന്‍ മോദിക്ക് 42 റാലികള്‍ നടത്തേണ്ടിവന്നെന്നും രാജീവ് വിമര്‍ശിച്ചു.

ബി.ജെ.പിയെ പരാജയപ്പെടുത്തിയാണ് മണിപ്പുരിലും അരുണാചല്‍ പ്രദേശിലും ജെ.ഡി.യു. സീറ്റുകള്‍ നേടിയതെന്ന് നിങ്ങളെ ഓര്‍മപ്പെടുത്താന്‍ ആഗ്രഹിക്കുകയാണ്. അതുകൊണ്ട്, ജെ.ഡി.യുവില്‍നിന്ന് മോചനം നേടാമെന്ന് വെറുതെ പകല്‍ക്കിനാവ് കാണേണ്ട, രാജീവ് ട്വീറ്റ് ചെയ്തു.

Content Highlights: war of words between bjp and jdu leaders


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented