നിതിൻ ഗഡ്കരി | Photo: PTI
ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ള പെട്രോള്‍ ഡീസല്‍ ഉപയോഗം രാജ്യത്ത് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ആളുകള്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളോ എഥനോള്‍ ചേര്‍ത്ത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളോ വാങ്ങണമെന്ന നിര്‍ദേശവുമായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. എല്‍.എന്‍.ജി, സി.എന്‍.ജി, ബയോ ഡീസല്‍, ഹൈഡ്രജന്‍, ഗ്രീന്‍ ഹൈഡ്രജന്‍, എഥനോള്‍ എന്നിവ പെട്രോളിനും ഡീസിലിനും പകരമായി ഉപയോഗിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്ത് പെട്രോള്‍, ഡീസല്‍ ഉപയോഗം അവസാനിപ്പിക്കാന്‍ ജനങ്ങളുടെ പിന്തുണ ആവശ്യമാണ്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങണമെന്നാണ് എന്റെ അഭ്യര്‍ഥന. പെട്രോള്‍- ഡീസല്‍ വാഹനങ്ങള്‍ വാങ്ങരുത്. ഇലക്ട്രിക് കാറുകളോ ഫ്‌ളെക്‌സ് എന്‍ജിന്‍ കാറുകളോ വാങ്ങൂ. കര്‍ഷകരുണ്ടാക്കുന്ന എഥനോള്‍ നിങ്ങള്‍ക്ക് ഫ്‌ളെക്‌സ് എന്‍ജിന്‍ കാറുകളില്‍ ഉപയോഗിക്കാം. ഇപ്പോള്‍ നമ്മുടെ കര്‍ഷകര്‍ അന്നദാതാക്കള്‍ മാത്രമല്ല, ഊര്‍ജദാതാക്കളുമാണ്', നിതിന്‍ ഗഡ്കരി പറഞ്ഞു.
റോഡുകളില്‍ വാഹനം പാര്‍ക്ക് ചെയ്യരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അങ്ങനെയുണ്ടായാല്‍ പിഴ ചുമത്തും. തന്റെ ലക്ഷ്യം രാജ്യതലസ്ഥാനത്ത് ജല- വായു- ശബ്ദമലിനീകരണത്തിനെതിരെ പൊരുതുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Want to End Need for Petrol, Diesel in Country’: Gadkari Urges People to Buy E-Vehicles
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..