ന്യൂഡല്‍ഹി: എ.ഐ.എ.ഡി.എം.കെ ശശികല വിഭാഗത്തിനുവേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ പണം നല്കി സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഡല്‍ഹി പോലീസ് പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പോലീസിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ ശശികലയുടെ അനന്തരവനായ ദിനകരന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. രണ്ടില ചിഹ്നം ശശികല വിഭാഗത്തിന് ലഭിക്കുന്നതിനുവേണ്ടി ഇടനിലക്കാരന് മുഖേന തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കുലി നല്കാന് ശ്രമിച്ചുവെന്നാണ് കേസ്. ദിനകരനെതിരായ അന്വേഷണം പൂര്‍ത്തിയായശേഷം അനുബന്ധ കുറ്റപ്പത്രം സമര്‍പ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
പോലീസ് പിടികൂടിയ ഇടനിലക്കാരന് സുകേഷ് ചന്ദ്രശേഖറിനെതിരേയാണ് കുറ്റപ്പത്രം സമര്‍പ്പിച്ചിട്ടുള്ളത്. കേസില്‍ ഇയാള്‍ക്ക് രണ്ട് തവണ സെഷന്‍സ് കോടതിയും ഒരു തവണ ഹൈക്കോടതിയും ജാമ്യം നിഷേധിച്ചിരുന്നു. വ്യാജ രേഖയുണ്ടാക്കല്‍, വഞ്ചന, തുടങ്ങി നിരവധി വകുപ്പുകള്‍ ചുമത്തിയാണ് സുകേഷിനെതിരേ കേസെടുത്തിരിക്കുന്നതെന്ന് കേസിന്റെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന കേസാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശശികല വിഭാഗത്തിന് രണ്ടില ചിഹ്നം ലഭിക്കുന്നതിനായി ദിനകരന്റെ കൈയില്‍നിന്നു പണം വാങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന് നല്കാന് ശ്രമിച്ചുവെന്നാണ് സുകേഷിനെതിരേയുള്ള കേസ്. ചാണക്യപുരിയിലെ ഇയാളുടെ മുറി പരിശോധിച്ചതില്‍ നിന്നു രാജ്യസഭാംഗത്തിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്, 1.3 കോടി രൂപ എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു. സുകേഷനെ നാല് ദിവസം ചോദ്യം ചെയ്ത ശേഷമാണ് കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ദിനകരനെയും മല്ലികാര്ജുനനെയും പോലീസ് അറസ്റ്റ് ചെയ്തത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..