
യോഗി ആദിത്യനാഥ് | Photo : ANI
ലഖ്നൗ: ആരാധനാലയങ്ങളില്‍ ഉപയോഗിക്കുന്ന ഉച്ചഭാഷിണികള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനു പിന്നാലെ ഉച്ചഭാഷിണികളുടെ ശബ്ദപരിധി കുറച്ച് ഉത്തര്‍പ്രദേശിലെ ആരാധനാലയങ്ങള്‍. സംസ്ഥാനങ്ങളിലെ 17,000 ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണികളുടെ ശബ്ദത്തില്‍ കുറവുവരുത്തിയതായാണ് റിപ്പോർട്ട്. സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ പ്രത്യേക അനുമതിയോടെ മാത്രമേ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാവൂ എന്നും ഇവയുടെ ശബ്ദം ആരാധനാലയങ്ങള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങിനില്‍ക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ നിർദേശിച്ചിരുന്നു.
125 ഇടങ്ങളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കംചെയ്തതായി ഉത്തര്‍പ്രദേശ് എഡിജിപി പ്രശാന്ത് കുമാര്‍ അറിയിച്ചു. സംസ്ഥാനത്ത് സമാധാനപരമായി നമസ്കാരം നടത്താന്‍ വേണ്ട സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തിയതായും സമാധാനസമിതി യോഗങ്ങള്‍ നടത്തിവരുന്നതായും എഡിജിപി പറഞ്ഞു. യുപിയിലെ 37,344 മതനേതാക്കളുമായി ഉച്ചഭാഷിണി സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഥുര ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണിയടക്കമുള്ളവ നീക്കം ചെയ്തിട്ടുണ്ട്. എല്ലാദിവസവും രാവിലെ ഒന്നര മണിക്കൂര്‍ ഇവിടെ ഭക്തിഗാനങ്ങള്‍ കേള്‍പ്പിക്കുന്നത് പതിവായിരുന്നു. മറ്റൊരു പ്രമുഖ ആരാധനാലയമായ ഗോരക് നാഥ് ക്ഷേത്രത്തിലെ ഉച്ചഭാഷിണിയുടെ ശബ്ദം കുറച്ചിട്ടുണ്ട്.
മതിയായ അനുമതി ലഭിക്കാതെ മതപരമായ ഘോഷയാത്രകളോ റാലികളോ സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് ഒരാഴ്ച മുമ്പ് പുറത്തിറക്കിയ ഉത്തരവില്‍ ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..