Vivek Agnihothri, Kashmir Files
ന്യൂഡല്‍ഹി: യാതൊരു ജനാധിപത്യ മര്യാദയുമില്ലാതെ തനിക്ക് ഉപരോധമേര്‍പ്പെടുത്തുന്നുവെന്ന ആരോപണവുമായി കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ തനിക്ക് നിരോധനമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വ്യാഴാഴ്ച ഒരു പത്രസമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാധ്യമങ്ങള്‍ തനിക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുകയാണെന്ന് വിവേക് വീഡിയോയില്‍ ആരോപിച്ചു.
സംവിധായകന്റെ ഒരു പരിപാടി ഫോറിന്‍ കറസ്‌പോണ്ടന്റ്‌സ് ക്ലബ്ബ് പിന്‍വലിച്ചതോടെയാണ് പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ വഴി തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയുമെന്ന് വിവേക് അറിയിച്ചത്. എന്നാല്‍ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയും പിന്‍മാറിയതോടെയാണ് സ്വകാര്യ ചടങ്ങായി മാധ്യമങ്ങളെ കാണാന്‍ അദ്ദേഹം തീരുമാനിച്ചത്. ഏത് കഠിനമായ ചോദ്യങ്ങളേയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ വെച്ചായിരിക്കും താന്‍ പത്രസമ്മേളനം നടത്തുമെന്നും ജനാധിപത്യ വിശ്വാസികളായ എല്ലാ മാധ്യമങ്ങളേയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ പത്ര സമ്മേളനത്തില്‍ പങ്കെടുക്കാനും തനിക്ക് പറയാനുള്ളത് കേള്‍ക്കാനും തയ്യാറായി നിരവഘധി മാധ്യമങ്ങള്‍ തന്നെ വിളിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചിലാണ് വിവേക് സംവിധാനം ചെയ്ത കശ്മീരി ഫയല്‍സ് റിലീസ് ചെയ്തത്.
Content Highlights: vivek agnihothri alleges undemocratic bans by press clubs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..